Kerala
സംസ്ഥാനത്ത് ഇന്നും ഭാഗികമായി വൈദ്യുതി നിയന്ത്രണം
വൈകുന്നേരം 6:15 മുതല്‍ രാത്രി 12:45 വരെയുള്ള സമയത്തായിരിക്കും വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുക.
തിരുവനന്തപുരം| സംസ്ഥാനത്ത് ഇന്നും ഭാഗികമായി വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെ എസ് ഇ ബി. വൈദ്യുതി ആവശ്യകത ഉയരുന്ന സാഹചര്യത്തിലാണ് നടപടി. വൈകുന്നേരം 6:15 മുതല്‍ രാത്രി 12:45 വരെയുള്ള സമയത്തായിരിക്കും വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുക.
നിലവില്‍ 400 മുതല്‍ 500 മെഗാവാട്ട് വരെ വൈദ്യുതിയുടെ ലഭ്യതക്കുറവാണ് സംസ്ഥാനത്ത് അനുഭവപ്പെടുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് വൈദ്യുതി നിയന്ത്രണം.
Content Highlights:
KSEB has announced partial power restrictions in Kerala today due to a high surge in demand. The power curbs will be implemented between 6:15 PM and 12:45 AM. The decision comes as the state experiences a deficit of 400 to 500 MW in electricity supply.




