Kerala
വടകര ദേശീയപാതയില്‍ വീണ്ടും മണ്ണിടിച്ചില്‍; അപകടം തൊഴിലാളികൾ ഇല്ലാത്ത സമയത്ത്
കാര്യമായ മഴയോ കാറ്റ് പ്രശ്‌നങ്ങളോ ഇല്ലാതിരുന്ന സമയത്താണ് മണ്ണിടിച്ചിലുണ്ടായത്.
കോഴിക്കോട്| കോഴിക്കോട് വടകര ദേശീയപാതയില്‍ വീണ്ടും മണ്ണിടിച്ചില്‍. ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. സംരക്ഷണഭിത്തി നിര്‍മാണം നടക്കുന്നതിനിടെയാണ് മണ്ണിടിച്ചിലുണ്ടായത്.
ഉച്ചഭക്ഷണത്തിനായി തൊഴിലാളികള്‍ സ്ഥലത്തുനിന്ന് പോയതിന് ശേഷമാണ് കുന്ന് ഇടിഞ്ഞുവീണത്. അതു കൊണ്ട് തന്നെ വന്‍ ദുരന്തമാണ് ഒഴിവായത്. കാര്യമായ മഴയോ കാറ്റ് പ്രശ്‌നങ്ങളോ ഇല്ലാതിരുന്ന സമയത്താണ് മണ്ണിടിച്ചിലുണ്ടായത്.
പ്രദേശത്ത് ഇതിന് മുന്‍പും പലതവണ മണ്ണിടിച്ചിലുണ്ടായിട്ടുണ്ട്. സമീപ പ്രദേശത്തുള്ളവരോട് മാറിത്താമസിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Content Highlights:
A major disaster was averted as a landslide occurred on the Kozhikode-Vadakara national highway during retaining wall construction. The incident took place while workers were away for lunch. Authorities have instructed nearby residents to relocate due to recurring soil caving in the area.



