Connect with us

Kerala

ജിയോ ഇൻഫർമേഷൻ സയൻസ് ആൻഡ് ടെക്‌നോളജിയിൽ പി ജി ഡിപ്ലോമ

കേരള സർവകലാശാലയുടെ കീഴിലുള്ള സെന്റർ ഫോർ ജിയോസ്‌പേഷ്യൽ ഇൻഫർമേഷൻ സയൻസ് ആൻഡ് ടെക്‌നോളജിയിലാണ് 2026-27 അക്കാദമിക് വർഷത്തെ പി ജി ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചത്.

Published

|

Last Updated

ജിയോ ഇൻഫർമേഷൻ സയൻസ് ആൻഡ് ടെക്‌നോളജിയിൽ അഡ്വാൻസ്ഡ് പി ജി ഡിപ്ലോമ പഠനത്തിന് അപേക്ഷിക്കാം. കേരള സർവകലാശാലയുടെ കീഴിലുള്ള സെന്റർ ഫോർ ജിയോസ്‌പേഷ്യൽ ഇൻഫർമേഷൻ സയൻസ് ആൻഡ് ടെക്‌നോളജിയിലാണ് 2026-27 അക്കാദമിക് വർഷത്തെ പി ജി ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചത്.

യോഗ്യത: ജിയോളജി (എർത്ത് സയൻസിന്റെ ഏതെങ്കിലും ബ്രാഞ്ച്)/ജ്യോഗ്രഫി/എൻവയോൺമെന്റൽ സയൻസ്/ഫിസിക്‌സ്/കന്പ്യൂട്ടർ സയൻസ്/സുവോളജി/ബോട്ടണി/ലൈഫ് സയൻസിന്റെ ഏതെങ്കിലും ബ്രാഞ്ച്/ക്ലൈമറ്റ് സയൻസ്/ക്ലൈമറ്റ് ചെയ്ഞ്ച്/ക്ലൈമറ്റ് ചെയ്ഞ്ച് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ്/എം സി എ/എൻവയോൺമെന്റൽ സയൻസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ്/ഡിസാസ്റ്റർ മാനേജ്മെന്റ് എന്നിവയിലൊന്നിൽ പോസ്റ്റ്ഗ്രാജ്വേറ്റ് ബിരുദം. യോഗ്യതാപരീക്ഷക്ക് 55 ശതമാനം മാർക്കിൽ കുറയരുത്.

അവസാന തീയതി ഈ മാസം 25.

അഡ്മിഷൻ സംബന്ധിച്ച വിവരങ്ങൾക്കായി 9447103510, 9895666813 നന്പറുകളിൽ ബന്ധപ്പെടുക. മറ്റ് വിവരങ്ങൾക്ക് www. kerala university.ac.in.

മീൻസ് കം മെറിറ്റ് സ്‌കോളർഷിപ്പ്

എട്ടാം ക്ലാസ്സ് വിദ്യാർഥികൾക്കുള്ള നാഷനൽ മീൻസ് കം മെറിറ്റ് സ്‌കോളർഷിപ്പ് പരീക്ഷാ വിജ്ഞാപനം http://pareekshabhavan.kerala.gov.in ൽ പ്രസിദ്ധികരിച്ചു. http://nmmse.kerala.gov.in ലൂടെ ഈ മാസം 30നകം അപേക്ഷിക്കണം.

Content Highlights:
The Center for Geospatial Information Science and Technology at Kerala University invites applications for the Advanced PG Diploma in Geo-Information Science. Additionally, the notification for the National Means cum Merit Scholarship for Class 8 students has been published on Pareekshabhavan website.

---- facebook comment plugin here -----

Latest