Connect with us

Kerala

നാദാപുരം കുമ്മങ്കോട് വന്യജീവിയുടെ ആക്രമണം; പ്രദേശത്ത് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു, പരിശോധന ഊര്‍ജിതം

താമരശ്ശേരി, കുറ്റ്യാടി, പെരുവണ്ണാമൂഴി എന്നിവിടങ്ങളിൽ നിന്നുള്ള ആർ.ആർ.ടി സംഘവും പോലീസും സ്ഥലത്ത് ക്യാമ്പ് ചെയ്ത് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്

Published

|

Last Updated

കോഴിക്കോട് | നാദാപുരം കുമ്മങ്കോട് അജ്ഞാത ജീവിയുടെ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരുക്കേറ്റതിനെ തുടര്‍ന്ന് പ്രദേശത്ത് സുരക്ഷാ നടപടികള്‍ ശക്തമാക്കി.

താമരശ്ശേരി, കുറ്റ്യാടി, പെരുവണ്ണാമൂഴി എന്നിവിടങ്ങളില്‍ നിന്നുള്ള ആര്‍ ആര്‍ ടി സംഘവും നാദാപുരം പോലീസും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്ത് ക്യാമ്പ് ചെയ്ത് രാത്രിയും തിരച്ചില്‍ തുടരുകയാണ്. ജനങ്ങള്‍ക്ക് കര്‍ശന ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

സുരക്ഷ മുന്‍നിര്‍ത്തി പ്രദേശത്തെ മദ്രസക്കും കുമ്മങ്കോട് ഈസ്റ്റ് എല്‍ പി സ്‌കൂള്‍, സൗത്ത് എല്‍ പി സ്‌കൂള്‍ എന്നിവക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികളും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.

വനത്തോട് ചേര്‍ന്നു കിടക്കുന്ന പ്രദേശമാണിത്. ഒരു യുവാവിനും വീട്ടമ്മക്കുമാണ് ആക്രമണത്തില്‍ പരുക്കേറ്റത്. പുലിയെയാണ് കണ്ടതെന്ന് നാട്ടുകാര്‍ ആരോപിക്കുകയും, പുലിക്ക് സമാനമായ ഒരു ജീവി റോഡിലൂടെ പോകുന്നതിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തിട്ടുണ്ട്. എങ്കിലും, ജീവി ഏതാണെന്ന കാര്യത്തില്‍ വനംവകുപ്പിന്റെ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭ്യമായിട്ടില്ല.

 

---- facebook comment plugin here -----

Latest