Connect with us

Kerala

കൊച്ചിയില്‍ രാത്രി യാത്രയ്ക്ക് ആശ്വാസം; മെട്രോ സമയം 11 മണിവരെ നീട്ടി

ഫെബ്രുവരി 15 മുതല്‍ പുതുക്കിയ സമയക്രമം നിലവില്‍ വരും.

Published

|

Last Updated

കൊച്ചി| യാത്രക്കാരുടെ വർധനവും ഉയർന്നുവരുന്ന യാത്രാവശ്യവും പരിഗണിച്ച് കൊച്ചി മെട്രോ സര്‍വീസ് രാത്രി 11 മണിവരെ ദീര്‍ഘിപ്പിച്ചു. ഫെബ്രുവരി 15 മുതല്‍ പുതുക്കിയ സമയക്രമം നിലവില്‍ വരും.

ഇതിനനുസരിച്ച് ആലുവയും തൃപ്പൂണിത്തുറയും ടെര്‍മിനല്‍ സ്റ്റേഷനുകളില്‍നിന്ന് അവസാന സര്‍വീസ് രാത്രി 11:00 മണിക്ക് പുറപ്പെടും. ആലുവ മഹാദേവ ക്ഷേത്രം ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക സര്‍വീസുകളും ഉണ്ടാകും.

ഫെബ്രുവരി 15 (ഞായര്‍ – ശിവരാത്രി) തൃപ്പൂണിത്തുറ ടെര്‍മിനലില്‍നിന്ന് അവസാന സര്‍വീസ് രാത്രി 11:30 (23:30) ന് പുറപ്പെടും. ഫെബ്രുവരി 16 (തിങ്കള്‍) ആലുവ മെട്രോ സ്റ്റേഷനില്‍നിന്ന് പുലര്‍ച്ചെ 4:00 മണിക്ക് സര്‍വീസ് ആരംഭിക്കും. രാവിലെ 6:00 മണിവരെ 30 മിനിറ്റ് ഇടവേളയില്‍ സര്‍വീസ് ഉണ്ടായിരിക്കും. തുടര്‍ന്ന് ട്രെയിനുകള്‍ പതിവ് ടൈംടേബിള്‍ പ്രകാരം സര്‍വീസ് നടത്തും.

 

---- facebook comment plugin here -----

Latest