Connect with us

National

പരീക്ഷക്കിടെ ബിരുദ വിദ്യാര്‍ഥിനി പ്രസവിച്ചു

ശനിയാഴ്ച ഡിഗ്രി എക്കണോമിക്സ് പരീക്ഷ എഴുതാനെത്തിയതായിരുന്നു വിദ്യാര്‍ഥിനി

Published

|

Last Updated

പാറ്റ്‌ന  | ബിഹാറിലെ സമസ്തിപൂരിലെ പരീക്ഷാ സെന്ററില്‍ ബിരുദ വിദ്യാര്‍ഥി കുഞ്ഞിന് ജന്‍മം നല്‍കി. താതിയ ഗ്രാമത്തിലെ ശശി കൃഷ്ണ കോളേജിലെ ബി എ എക്കണോമിക്സ് വിദ്യാര്‍ഥിനി മാല്‍പൂര്‍ സ്വദേശി രവിത കുമാരിയാണ് പരീക്ഷയ്ക്കിടയില്‍ പ്രസവിച്ചത്. എട്ട് മാസം ഗര്‍ഭിണിയായ ഇവരെ ആശുപത്രിയിലെത്തിക്കുന്നതിന് മുന്‍പേ പ്രസവിക്കുകയായിരുന്നു.

ശനിയാഴ്ച ഡിഗ്രി എക്കണോമിക്സ് പരീക്ഷ എഴുതാനെത്തിയതായിരുന്നു വിദ്യാര്‍ഥിനി. യുവതിയുടെ ശാരീരിക അസ്വസ്ഥതകള്‍ മനസിലാക്കിയ പരീക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപിക അവരെ ഒരു ഒഴിഞ്ഞ മുറിയിലേക്ക് മാറ്റിയിരുത്തി. അവിടെ വച്ച് യുവതിക്ക് പ്രസവ വേദന അനുഭവപ്പെടുകയായിരുന്നു. ഉടന്‍ ആംബുലന്‍സ് വിളിച്ചെങ്കിലും ആശുപത്രിയിലേക്ക് കൊണ്ടുപോകും മുമ്പേ യുവതി പ്രസവിച്ചു. വിദ്യാര്‍ഥിനിയുടേയും കുഞ്ഞിന്റേയും നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു

Latest