Thrissur

Thrissur

മോണാ ആക്ട് വേദിയില്‍ നിറഞ്ഞുനിന്നത് നൗഷാദ് മാഷും ശിഷ്യരും

തൃശൂര്‍: സംസ്ഥാന കലോത്സവത്തിന്റെ സമാപന ദിവസം ടൗണ്‍ഹാളില്‍ നടന്ന ഹയര്‍ സെക്കന്‍ഡറി വിഭാഗം പെണ്‍കുട്ടികളുടെ മോണാക്ടില്‍ വിരിഞ്ഞത് നൗഷാദിന്റെ ചെമ്പകങ്ങള്‍. തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശി കലാഭവന്‍ നൗഷാദിനാണ് കലോത്സവത്തില്‍ മിന്നും നേട്ടം കൈവരിക്കാനായത്. നൗഷാദിന്റെ...

തനിമ നഷ്ടപ്പെടാത്ത പുതുമയുമായി ഫൈസല്‍ കന്മനത്തിന്റെ വരികള്‍

തൃശൂര്‍: പ്രശസ്ത ഗാന രചയിതാവും ഗായകനും കവിയുമായ ഫൈസല്‍ കന്മനം രചിച്ച മാപ്പിളപാട്ടുകള്‍ കലോത്സവ വേദിയില്‍ തനിമ കൊണ്ട് പുതുമ നിറച്ചു. മലപ്പുറം തിരൂര്‍ സ്വദേശിയായ ഈ യുവ ഗാന രചയിതാവിന്റെ മക്ക...

കലോത്സവത്തില്‍ മത്സരങ്ങളല്ല; ഉത്സവങ്ങളാണ് വേണ്ടത്: ശോഭാ കോശി

തൃശൂര്‍: സ്‌കൂള്‍ കലോത്സവങ്ങളില്‍ കലാമത്സരങ്ങളല്ല, കലാ ഉത്സവങ്ങളാണ് നടക്കേണ്ടതെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ അധ്യക്ഷ ജസ്റ്റിസ് ശോഭാ കോശി. പരിഷ്‌ക്കരിച്ച മാന്വലില്‍ ഇത്തവണ നടന്ന കലോത്സവത്തെക്കുറിച്ച് സിറാജിനോട് പ്രതികരിക്കുകയായിരുന്നു ജസ്റ്റിസ് ശോഭാ കോശി....

കശ്മീരില്‍ നിന്ന് മര്‍കസിലൂടെ കലോത്സവ വേദിയില്‍; പത്തരമാറ്റ് നേട്ടവുമായി മഹ്മൂദും അസ്ഹറും

തൃശൂര്‍: കശ്മീര്‍ അതിര്‍ത്തിയില്‍ നിന്ന് കോഴിക്കോട് കാരന്തൂരിലെ മര്‍കസിലൂടെ കലോത്സവ വേദിയിലെത്തി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെക്കുകയാണ് രണ്ട് വിദ്യാര്‍ഥികള്‍. ആറ് വര്‍ഷമായി മര്‍കസ് പകര്‍ന്നു നല്‍കുന്ന സ്‌നേഹവും സാന്ത്വനവും തണലും നിര്‍ലോഭ പിന്തുണയും...

പ്രധാന വേദികളില്‍ നിന്ന് മാപ്പിള കലകള്‍ ഔട്ട്; സംഘ്പരിവാര്‍ സംഘടനകളുടെ സമ്മര്‍ദമെന്ന്‌

തൃശൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ പ്രധാന വേദികളില്‍ നിന്ന് ഒപ്പനയും കോല്‍ക്കളിയുമുള്‍പ്പെടെയുള്ള മാപ്പിള കലകളെ മുഴുവന്‍ ഒഴിവാക്കിയതിന് പിന്നില്‍ ചില തീവ്ര ഹൈന്ദവ സംഘടനകളുടെ കത്തെന്ന് സൂചന. പ്രധാന വേദികള്‍ സ്ഥിതിചെയ്യുന്ന തേക്കിന്‍...

ഭരതനാട്യത്തില്‍ ഭാഗ്യയുടെ വിജയക്കുറി

തൃശൂര്‍: ഭരതനാട്യത്തിലെ ഒമ്പത് വര്‍ഷമായുള്ള പരിശീലനം വെറുതെയായില്ല. എട്ടാം ക്ലാസുകാരി ഭാഗ്യ ജഗന്നിവാസന് ഈ ഇനത്തിലെ എച്ച് എസ് വിഭാഗത്തില്‍ എ ഗ്രേഡ്. കോഴിക്കോട് മെഡിക്കല്‍ കോളജ് കാമ്പസ് സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ്. ജഗന്നിവാസന്റെയും പ്രീതിയുടെയും...

ഇരട്ടി മധുരവുമായി ഹസീന

തൃശൂര്‍: പങ്കെടുത്ത രണ്ട് ഇനങ്ങളിലും എ ഗ്രേഡുമായി വാണിമേല്‍ ക്രസന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനിയായ ഹസീന ബത്തൂന്‍ സംസ്ഥാന കലോത്സവത്തില്‍ താരമായി. അറബി, ഉറുദു പദ്യം ചൊല്ലലുകളിലാണ് ഹസീന എ ഗ്രേഡ് നേടിയത്....

സാജിദക്ക് അറബിക് പദ്യം ചൊല്ലലില്‍ എ ഗ്രേഡ്

തൃശൂര്‍: വയനാട് മുട്ടില്‍ മുസ്‌ലിം ഓര്‍ഫനേജ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിന്നെത്തിയ സി എ സാജിദക്ക് എച്ച് എസ് എസ് വിഭാഗം അറബിക് പദ്യം ചൊല്ലലില്‍ തുടര്‍ച്ചയായ നാലാം തവണയും എ ഗ്രേഡ്. മീനങ്ങാടി...

മേളയുടെ താളം തെറ്റിച്ച് അപ്പീലുകള്‍; വാടിത്തളര്‍ന്ന് കുട്ടികള്‍

തൃശൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ മാന്വല്‍ പരിഷ്‌കരണം ഏറെക്കുറെ സ്വാഗതം ചെയ്യുമ്പോഴും അപ്പീല്‍ പ്രവാഹം മേളയുടെ താളം തെറ്റിച്ചു. നിശ്ചയിച്ച സമയത്ത് ഇനങ്ങള്‍ പൂര്‍ത്തിയാക്കാനോ ആരംഭിക്കാനോ കഴിയാത്ത സമ്മര്‍ദത്തിലാണ് കലോത്സവ സംഘാടക സമിതി....

മികവ് പുലര്‍ത്തി കോല്‍ക്കളി

തൃശൂര്‍: കൈയും മെയും കണ്ണും കാതുമെല്ലാം സമന്വയിച്ചുള്ള പുരാണ കലാരൂപമായ കോല്‍ക്കളിയായിരുന്നു കൗമാര കലാമേളയിലെ ഇന്നലത്തെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. മാപ്പിളപ്പാട്ടിന്റെയും മദ്ഹ് ഗാനങ്ങളുടെയും ഇശലുകള്‍ക്കും ശീലുകള്‍ക്കുമൊപ്പം താളാത്മകമായ ചുവടുകളുമായി കളിക്കാര്‍ ഇരട്ടക്കോലുകളില്‍ വിസ്മയം...

TRENDING STORIES