Connect with us

Saudi Arabia

സഊദി സാമ്പത്തിക വിപണിയില്‍ വന്‍ അഴിച്ചുപണി; ആഗോള നിക്ഷേപകര്‍ക്ക് ഓഹരി വിപണിയില്‍ തടസ്സങ്ങളില്ലാതെ പ്രവേശിക്കാം

രാജ്യത്തെ മൂലധന വിപണിയില്‍ വിദേശികള്‍ക്കായി പൂര്‍ണ പ്രവേശനം അനുവദിക്കുന്ന നിര്‍ണായക തീരുമാനം സഊദി ക്യാപിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റി (CMA) പ്രഖ്യാപിച്ചു.

Published

|

Last Updated

റിയാദ് | സഊദി അറേബ്യയെ ലോകത്തെ മുന്‍നിര നിക്ഷേപ കേന്ദ്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ രാജ്യത്തെ മൂലധന വിപണിയില്‍ വിദേശികള്‍ക്കായി പൂര്‍ണ പ്രവേശനം അനുവദിക്കുന്ന നിര്‍ണായക തീരുമാനം സഊദി ക്യാപിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റി (CMA) പ്രഖ്യാപിച്ചു. മുമ്പ് വിദേശ നിക്ഷേപകര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന കര്‍ശനമായ നിയന്ത്രണങ്ങള്‍ നീക്കിയതോടെ, ഇനി മുതല്‍ എല്ലാ വിദേശ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സഊദി ഓഹരി വിപണിയില്‍ നേരിട്ട് ഓഹരികള്‍ വാങ്ങാനും വില്‍ക്കാനും സാധിക്കും. രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ശക്തമാക്കുന്ന ‘സഊദി വിഷന്‍ 2030’-ന്റെ ഭാഗമായാണ് വിപ്ലവകരമായ നീക്കം.

പുതിയ പരിഷ്‌കാരം വഴി ആഗോള നിക്ഷേപകര്‍ക്ക് കൂടുതല്‍ സുതാര്യതയും എളുപ്പത്തിലുള്ള ഇടപാടുകളും ഉറപ്പാക്കുമെന്ന് സി എം എ ചെയര്‍മാന്‍ മുഹമ്മദ് എല്‍-കുവൈസ് വ്യക്തമാക്കി. വിദേശികള്‍ക്കുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ ലളിതമാക്കുന്നതിനൊപ്പം പ്രാദേശിക നിക്ഷേപകര്‍ക്ക് ലഭിക്കുന്ന അതേ തുല്യ അവസരങ്ങള്‍ അവര്‍ക്കും ഉറപ്പാക്കാന്‍ പുതിയ നിയമങ്ങള്‍ അതോറിറ്റി പുറത്തിറക്കിയിട്ടുണ്ട്.

കൂടുതല്‍ വിദേശ മൂലധനം ഒഴുകിയെത്തുന്നതോടെ രാജ്യത്തെ പ്രാദേശിക വിപണി കൂടുതല്‍ സജീവമാകുമെന്നും സാമ്പത്തിക വൈവിധ്യവത്ക്കരണത്തിന് ഇത് വലിയ കരുത്ത് പകരുമെന്നുമാണ് വിലയിരുത്തല്‍. അന്താരാഷ്ട്ര തലത്തിലുള്ള പ്രമുഖ നിക്ഷേപ സ്ഥാപനങ്ങള്‍ ഇതിനോടകം തന്നെ സഊദി അറേബ്യയുടെ ചരിത്രപരമായ തീരുമാനത്തെ സ്വാഗതം ചെയ്തിട്ടുണ്ട്.

 

Latest