Kerala
കാണാതായ കമിതാക്കള്‍ ലോഡ്ജില്‍ ജീവനൊടുക്കിയ നിലയില്‍
വിവാഹിതരായ ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്നും ബന്ധം ഇരുവരുടെയും വീട്ടില്‍ അറിഞ്ഞതിനെതുടര്‍ന്ന് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും പോലീസ്
തിരുവനന്തപുരം | വിതുരയില്‍ കമിതാക്കളെ ലോഡ്ജില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മാരായമുട്ടം സ്വദേശി സുബിന്‍ (28), ആര്യന്‍കോട് സ്വദേശിനി മഞ്ജു (31) എന്നിവരാണ് മരിച്ചത്.
വിവാഹിതരായ ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്നും ബന്ധം ഇരുവരുടെയും വീട്ടില്‍ അറിഞ്ഞതിനെതുടര്‍ന്ന് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും പോലീസ് പറഞ്ഞു. സുബിനെ കാണാതായതിന് മാരായമുട്ടത്തും മഞ്ജുവിനെ കാണാതായതിന് ആര്യങ്കോടും പോലീസ് കേസ് എടുത്തിരുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്‍പ്ലൈന്‍ നമ്പരുകള്‍ – 1056, 0471- 2552056)
---- facebook comment plugin here -----



