International
ആയത്തുല്ല അലി ഖാംനയെ വധിച്ച ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ട് ഇസ്റാഈൽ
ടെഹ്‌റാൻ നഗരത്തിന്റെ മധ്യഭാഗത്തുള്ള ഭരണകൂട കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്റാഈൽ വ്യോമസേന (ഐ എ എഫ്) നേരിട്ട് ബോംബാക്രമണം നടത്തുകയായിരുന്നുവെന്ന് ഐഡിഎഫ്
ടെഹ്റാൻ | ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനയെ വധിച്ച ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ട് ഇസ്റാഈൽ പ്രതിരോധ സേന. ‘ഓപ്പറേഷൻ റോറിങ് ലയൺ’ എന്ന് പേരിട്ട ആക്രമണത്തിൽ ഖാംനഈയുടെ വാസസ്ഥലം തകർക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. കെട്ടിടത്തിന് മുകളിൽ ബോബ് വന്നു വീഴുന്നതും പ്രദേശമാസകലം പുകച്ചുരുളുകൾ ഉയരുന്നതും ദൃശ്യങ്ങളിൽ കാണാം.
ടെഹ്‌റാൻ നഗരത്തിന്റെ മധ്യഭാഗത്തുള്ള ഭരണകൂട കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്റാഈൽ വ്യോമസേന (ഐ എ എഫ്) നേരിട്ട് ബോംബാക്രമണം നടത്തുകയായിരുന്നുവെന്ന് ഐഡിഎഫ് അവകാശപ്പെട്ടു. ഇറാന്റെ ഹൃദയഭാഗമായ ടെഹ്‌റാനിൽ ശക്തമായ വ്യോമാക്രമണം നടത്തിക്കൊണ്ടിരിക്കുന്നതായും പ്രതിരോധ സേന അറിയിച്ചു.
‼️WATCH: For the first time since the start of Operation ‘Roaring Lion’, the IAF is striking targets belonging to the Iranian terror regime in the heart of Tehran.
Over the past day, the IAF conducted large-scale strikes to establish aerial superiority and pave the path to… pic.twitter.com/DN2MkGCfWc
— Israel Defense Forces (@IDF) March 1, 2026
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നടത്തിയ വലിയ തോതിലുള്ള ആക്രമണങ്ങളിലൂടെ ഇറാന്റെ വ്യോമപരിധിയിൽ പൂർണ്ണ ആധിപത്യം (Aerial Superiority) സ്ഥാപിക്കാൻ കഴിഞ്ഞതായും ടെഹ്‌റാനിലേക്കുള്ള പാത സുഗമമായതായും ഐ ഡി എഫ് വ്യക്തമാക്കി. ഇറാന്റെ റഡാർ സംവിധാനങ്ങളെയും വ്യോമ പ്രതിരോധ ആയുധങ്ങളെയും തകർത്ത ശേഷമാണ് യുദ്ധവിമാനങ്ങൾ നഗരമധ്യത്തിലേക്ക് കടന്നുകയറിയത്.
ടെഹ്‌റാനിൽ ഇന്ന് രാവിലെ മുതൽ ശക്തമായ സ്ഫോടനങ്ങൾ തുടരുന്നതായും നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പുക ഉയരുന്നതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 1,200 ലധികം ബോംബുകളാണ് കഴിഞ്ഞ ഒരു ദിവസത്തിനിടെ ഇറാനിലെ വിവിധ താവളങ്ങളിൽ ഇസ്റാഈൽ വർഷിച്ചത്. അമേരിക്കയുടെ ‘ഓപ്പറേഷൻ എപിക് ഫ്യൂറി’ എന്ന സൈനിക നീക്കവുമായി സഹകരിച്ചാണ് ഈ ആക്രമണങ്ങൾ നടക്കുന്നത്.
Summary
The Israel Defense Forces (IDF) have launched a broad wave of airstrikes targeting the “heart of Tehran” for the first time since the start of Operation Roaring Lion. Following a series of large-scale operations over the past 24 hours, the Israeli Air Force has claimed complete aerial superiority over Iranian airspace, allowing fighter jets to hit strategic regime targets within the capital. This escalation follows reports of over 1,200 munitions being dropped on Iranian military infrastructure as part of the ongoing coordinated offensive with US forces.





