Connect with us

local body election 2025

ചാലക്കുടി നഗരസഭ;ഘടകകക്ഷികളെ ഒതുക്കി കോൺഗ്രസ്സ് സർവാധിപത്യം സ്ഥാപിച്ചു

സ്ഥാനാർഥി നിർണയം സംമ്പന്ധിച്ച കോർ കമ്മിറ്റിയുടെ തീരുമാനം സനിഷ് കുമാർ ജോസഫ് എം എൽ എ അട്ടിമറിച്ചതായി ജില്ലാ സെക്രട്ടറി ടി എ ആന്റോ നേതൃത്വത്തിന് പരാതി അയച്ചതും കോൺഗ്രസ്സ് ക്യാമ്പിൽ വലിയ തോതിൽ ചർച്ചയായി.

Published

|

Last Updated

ചാലക്കുടി | നഗരസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് ഏകപക്ഷിയമായി സ്ഥാനാർഥികളെ പ്രഖാപിച്ചത് ഘടകകക്ഷികളിൽ മുറുമുറുപ്പ്. ഘടകകഷികളായ കേരള കോൺഗ്രസ്സ് (ജോസഫ്), കേരള കോൺഗ്രസ്സ് (ജേക്കബ്), ആർ എസ് പി, സി എം പി, പാർട്ടികളുടെ എതിർപ്പോടു കൂടിയാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. സ്ഥാനാർഥി നിർണയം സംമ്പന്ധിച്ച കോർ കമ്മിറ്റിയുടെ തീരുമാനം സനിഷ് കുമാർ ജോസഫ് എം എൽ എ അട്ടിമറിച്ചതായി ജില്ലാ സെക്രട്ടറി ടി എ ആന്റോ നേതൃത്വത്തിന് പരാതി അയച്ചതും കോൺഗ്രസ്സ് ക്യാമ്പിൽ വലിയ തോതിൽ ചർച്ചയായി. ഘടക കക്ഷികളിൽ മുസ്‌ലിം ലീഗിന് മാത്രമാണ് സിറ്റ് അനുവദിച്ചിട്ടുള്ളത്. സിറ്റിംഗ് സിറ്റ് കിട്ടാൻ മുസ്‌ലിം ലീഗ് എറെ പണിപ്പെടേണ്ടതായി വന്നു.

വാർഡ്, സ്ഥാനാർഥികൾ: ഒന്ന്: താണിപ്പാറ- ജിംസൺ ജേക്കബ്, രണ്ട്: പെരിയചിറ- റീന ഡേവീസ്, മൂന്ന്: ധന്യ നഗർ- ജെസി റാഫേൽ, നാല്: മോസ്‌ക്കോ- ഷീഫ സന്തോഷ്, അഞ്ച്: അലവി സെന്റർ- ജോയ് ചാമ വളപ്പിൽ, ആറ്: സിതാര നഗർ- സബിത അനിൽ കളപ്പാട്ടിൽ, ഏഴ്: പോട്ടം- ബിന്ദു ജോർജ്, എട്ട്: വ്യാസ സ്‌കൂൾ- വത്സൻ ചമ്പക്കര, ഒമ്പത്: പറ കൊട്ടിക്കൽ ക്ഷേത്രം- വിനിതാ ഷാന്റോ. പത്ത്: ആര്യങ്കാല- മുസ്‌ലിം ലീഗ്, 11. സെന്റ് ജോസഫ് പള്ളി- വി ഒ പൈലപ്പൻ, 12. കൂടപ്പുഴ- റെയ്‌സൻ ആലൂക്ക, 13. തിരുമാന്ധാംകുന്ന്- സൂസി സുനിൽ, 14. എ ആർ എസ്- സൂര്യ ജിമ്മി, 15. ഗാന്ധിനഗർ- ഒ എസ് ചന്ദ്രൻ, 16. സെന്റ് ജയിംസ്- സൂസമ്മ ആന്റണി, 17. സെന്റ് മേരീസ് ചർച്ച്- എൽസി ഡേവിസ്, 18. ആറാട്ടുകടവ്- രേഷ്മാ രാജേഷ്, 19 വെട്ടുകടവ്- ജിയോ കീഴക്കുംതല. 20. ചേനത്തുനാട്- ഡിൻസി അരുൺ, 21. ഗായത്രി ആശ്രമം- മേഴ്‌സി മഞ്ഞപ്രക്കാരൻ, 22. കണമ്പുഴ- എം എം അനിൽകുമാർ, 23. ഹൗസിംഗ് ബോർസ് നിതാപോൾ, 24 മുനി. ഓഫീസ്- ബിജു ചിറയത്ത്, 25. ഇറിഗേഷൻ ക്വാർട്ടേഴ്‌സ്- ജിതി രാജൻ, 26. ഐ ആർ എം എൽ പി സ്‌കൂൾ- ഇട്ടൂപ്പ് ഐനിക്കാടൻ, 27. മൂഞ്ഞേലി- കെ വി പോൾ, 28. കോട്ടാറ്റ്- ആനി പോൾ, 29 മൈത്രിനഗർ- ജോർജ് തോമസ്. 30. കാരകുളത്തുനാട് – ഷിബു വാലപ്പ, 31. എഫ് സി ഐ- ലിന്റാ ജോയ്, 32. തച്ചുട പറമ്പ്- ആലീസ് ഷിബു 33. വി ആർ പുരം സ്‌കൂൾ- മോഹനൻ വൈ മേലി, 34. വി ആർ പുരം- സുകന്യ വേണു, 35. വെട്ടിശ്ശേരി കുളം- പ്രതീപ് പറമ്പിക്കാടൻ, 36. ഉറുംബകന്ന്- ആതിര ബിനേഷ്, 37. കരുണാലയം- വർഗീസ് വാറോക്കി.

---- facebook comment plugin here -----

Latest