From the print
ബംഗാളില്‍ ഇ ഡി റെയ്ഡിനെ ചൊല്ലി അടി
റെയ്ഡിനിടെ 'ഓടിയെത്തിയ' മുഖ്യമന്ത്രി മമതാ ബാനര്‍ജി, പ്രതീകിന്റെ വസതിയില്‍ നിന്ന് നിര്‍ണായക ഫയലുകളും മൊബൈല്‍ ഫോണുമായി കടന്നുകളഞ്ഞെന്ന് ചൂണ്ടിക്കാട്ടി ഇ ഡി ഹൈക്കോടതിയെ സമീപിച്ചു.
കൊല്‍ക്കത്ത | പശ്ചിമ ബംഗാളിലെ ഐ-പി എ സി (ഇന്ത്യന്‍ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റി) മേധാവി പ്രതീക് ജെയിനിന്റെ വസതിയിലും കണ്‍സള്‍ട്ടന്‍സി ഗ്രൂപ്പിന്റെ ഓഫീസിലും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) റെയ്ഡിനിടെ നാടകീയ രംഗങ്ങള്‍.
റെയ്ഡിനിടെ ‘ഓടിയെത്തിയ’ മുഖ്യമന്ത്രി മമതാ ബാനര്‍ജി, പ്രതീകിന്റെ വസതിയില്‍ നിന്ന് നിര്‍ണായക ഫയലുകളും മൊബൈല്‍ ഫോണുമായി കടന്നുകളഞ്ഞെന്ന് ചൂണ്ടിക്കാട്ടി ഇ ഡി ഹൈക്കോടതിയെ സമീപിച്ചു.
കല്‍ക്കരി കള്ളക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ഇ ഡി റെയ്ഡ് നടത്തിയത്. ഭരണകക്ഷിയായ തൃണമൂലിന്റെ രാഷ്ട്രീയ കണ്‍സള്‍ട്ടന്‍സിയും ഐ ടി, മീഡിയ സെല്ലും പ്രവര്‍ത്തിക്കുന്നത് ഐ- പാക് ഓഫീസിലാണ്.





