Connect with us

International

അയവില്ലാതെ സംഘര്‍ഷം; ആക്രമണ-പ്രത്യാക്രമണങ്ങള്‍ തുടര്‍ന്ന് ഇരുപക്ഷവും

ഇറാനിലെ അസംബ്ലി ഓഫ് എക്‌സ്‌പേട്‌സ് കെട്ടിടം യു എസ്-ഇസ്‌റാഈല്‍ ആക്രമണത്തിന് വിധേയമായി. ദുബൈയിലെ യു എസ് എംബസ്സിയും ഫുജൈറയിലെ ഒരു തുറമുഖവും ഇറാന്‍ ആക്രമിച്ചു.

Published

|

Last Updated

ടെഹറാന്‍ | പശ്ചിമേഷ്യയില്‍ സംഘര്‍ഷത്തിന് അയവില്ല. ആക്രമണവും പ്രത്യാക്രമണവും ഇരുപക്ഷവും ശക്തമായി തുടരുകയാണ്. ആക്രമണ പരമ്പര തുടങ്ങി നാലാമത്തെ രാത്രി ഇറാനിലെ ഖോം നഗരത്തില്‍ സ്ഥിതി ചെയ്യുന്ന അസംബ്ലി ഓഫ് എക്‌സ്‌പേട്‌സ് കെട്ടിടം യു എസ്-ഇസ്‌റാഈല്‍ ആക്രമണത്തിന് വിധേയമായി.

തിരിച്ചടിയായി ദുബൈയിലെ യു എസ് എംബസ്സിയും ഫുജൈറയിലെ ഒരു തുറമുഖവും ഇറാന്‍ ആക്രമിച്ചു. ഇക്കഴിഞ്ഞ ശനിയാഴ്ച ആരംഭിച്ച സംഘര്‍ഷത്തില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണം 787 ആയി ഉയര്‍ന്നിട്ടുണ്ട്.

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ച സാഹചര്യത്തില്‍ എണ്ണക്കപ്പലുകള്‍ക്ക് നാവിക സേനയുടെ എക്‌സ്‌കോര്‍ട്ട് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതായി യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. കടലിടുക്കില്‍ ഉപരോധം ഏര്‍പ്പെടുത്തിയതിനു പുറമെ, റുമൈല എണ്ണ ഖനിയിലെയും വെസ്റ്റ് ഖുര്‍ന 2 പ്രോജക്ടിലെയും എണ്ണ ഉത്പാദനം ഇറാന്‍ നിര്‍ത്തിവെക്കുകയോ മന്ദീഭവിപ്പിക്കുകയോ ചെയ്തിട്ടുണ്ട്.