Connect with us

From the print

സാംസ്കാരിക മണ്ണിൽ അലിഞ്ഞ്

കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നയിക്കുന്ന കേരളയാത്രക്ക് തിരൂരിലെ മര്‍ഹും വാളക്കുളം അബ്ദുല്‍ ബാരി ഉസ്താദ് നഗരിയില്‍ നല്‍കിയ സ്വീകരണം ചരിത്രസംഭവമായി.

Published

|

Last Updated

കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നയിക്കുന്ന കേരളയാത്രക്ക് മലപ്പുറം തിരൂരിലെ മർഹും വാളക്കുളം അബ്ദുൽ ബാരി ഉസ്താദ് നഗരിയിൽ നൽകിയ സ്വീകരണത്തിന് ഒഴുകിയെത്തിയ ജനം.

തിരൂര്‍ | ചേര്‍ത്തുപിടിക്കലിന്റെ സ്നേഹഗാഥയുമായി ഒത്തുകൂടിയ പതിനായിരങ്ങള്‍ തുഞ്ചന്റെയും മഖ്ദൂമുമാരുടെയും മണ്ണില്‍ പാല്‍ക്കടല്‍ തീര്‍ത്തു. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നയിക്കുന്ന കേരളയാത്രക്ക് തിരൂരിലെ മര്‍ഹും വാളക്കുളം അബ്ദുല്‍ ബാരി ഉസ്താദ് നഗരിയില്‍ നല്‍കിയ സ്വീകരണം ചരിത്രസംഭവമായി. കേരളയാത്രയെ എട്ടാം ദിവസം മലപ്പുറം ഒതുക്കുങ്ങലില്‍ സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.

ഒ കെ സൈനുദ്ദീന്‍ മുസ്‌ലിയാരുടെ മഖാം സിയാറത്തിന് ശേഷം സുന്നീ നേതാക്കളും നൂറുകണക്കിന് പ്രവര്‍ത്തകരും യാത്രയെ തിരൂരിലേക്ക് ആനയിച്ചു. തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥന നടത്തി. റഈസുല്‍ ഉലമ ഇ സുലൈമാന്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ മന്ത്രി വി അബ്ദുര്‍റഹ്മാന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.

പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍, സയ്യിദ് ഇബ്‌റാഹീം ഖലീല്‍ അല്‍ ബുഖാരി, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി പ്രസംഗിച്ചു. യാത്രക്ക് ഇന്ന് ഒറ്റപ്പാലത്ത് സ്വീകരണം നല്‍കും.

 

ബ്യൂറോ ചീഫ്, സിറാജ്, കോഴിക്കോട്

Latest