Connect with us

Kerala

ബൈക്ക് അപകടം; സി പി ഐ ബ്രാഞ്ച് സെക്രട്ടറി മരിച്ചു

അന്തിക്കാട് സ്വദേശി ചിരിയങ്കണ്ടത്ത് റിറ്റ്സ് (32) ആണ് മരിച്ചത്. അന്തിക്കാട് അഞ്ചാം വാര്‍ഡ് സി പി ഐ ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറിയാണ്. അപകടത്തില്‍ രണ്ടു പേര്‍ക്ക് പരുക്കേറ്റു.

Published

|

Last Updated

തൃശൂര്‍ | ബൈക്കപകടത്തില്‍ സി പി ഐ ബ്രാഞ്ച് സെക്രട്ടറി മരിച്ചു. അന്തിക്കാട് സ്വദേശി ചിരിയങ്കണ്ടത്ത് റിറ്റ്സ് (32) ആണ് മരിച്ചത്. അന്തിക്കാട് അഞ്ചാം വാര്‍ഡ് സി പി ഐ ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറിയാണ്. അപകടത്തില്‍ അറയ്ക്കവീട്ടില്‍ സഫീര്‍ (16), അന്തിക്കാട് സ്വദേശി മടയങ്ങാട്ടില്‍ സ്വാലിഹ് (17) എന്നിവര്‍ക്ക് പരുക്കേറ്റു.

തൃശൂര്‍ അന്തിക്കാട് പുത്തന്‍പീടികയില്‍ മുറ്റിച്ചൂര്‍ റോഡിന് സമീപത്തു വച്ച് ബുള്ളറ്റ് ബൈക്ക് അപകടത്തില്‍പ്പെടുകയായിരുന്നു. ഇന്നലെ അര്‍ധരാത്രി 12.30ഓടെയായിരുന്നു അപകടം. ബൈക്ക് മതിലില്‍ ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

ഗുരുതരമായി പരുക്കേറ്റ റിറ്റ്‌സിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. പരുക്കേറ്റ മറ്റുള്ളവരെ ഒളരിയിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Latest