International
റഷ്യന്‍ പതാക വഹിക്കുന്ന എണ്ണക്കപ്പല്‍ പിടിച്ചെടുത്ത് അമേരിക്ക; നടപടി രണ്ടാഴ്ച പിന്തുടര്‍ന്ന ശേഷം
ഉപരോധം ലംഘിച്ച് വെനസ്വേലയില്‍ നിന്ന് എണ്ണക്കടത്ത് നടത്തുന്നതായി ആരോപിച്ചാണ് നടപടി.
വാഷിങ്ടണ്‍ | റഷ്യന്‍ പതാക വഹിക്കുന്ന ‘മാരിനേര’ എന്ന എണ്ണക്കപ്പല്‍ പിടിച്ചെടുത്ത് അമേരിക്ക. ഉപരോധം ലംഘിച്ച് വെനസ്വേലയില്‍ നിന്ന് എണ്ണക്കടത്ത് നടത്തുന്നതായി ആരോപിച്ചാണ് നടപടി.
രണ്ടാഴ്ചയോളം പിന്തുടര്‍ന്ന ശേഷമാണ് വടക്കന്‍ അത്‌ലാന്റിക്കില്‍ വെച്ച് അമേരിക്കന്‍ കോസ്റ്റ് ഗാര്‍ഡും യു എസ് സൈന്യവും ചേര്‍ന്ന് കപ്പല്‍ പിടിച്ചെടുത്തത്.
‘ബെല്ല 1’ എന്നായിരുന്നു കപ്പലിന്റെ ആദ്യത്തെ പേര്. അടുത്തിടെ ‘മാരിനേര’ എന്ന് പേര് മാറ്റിയ ശേഷം കപ്പല്‍ റഷ്യയില്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. കപ്പലിന് റഷ്യ സംരക്ഷണം നല്‍കുന്നതായി നേരത്തേ വാര്‍ത്തകളുണ്ടായിരുന്നു.
---- facebook comment plugin here -----


