Connect with us

Kerala

ശബരിമല സ്വർണക്കൊള്ള; കെ എസ് ബൈജുവിന് ജാമ്യം

റിമാന്‍ഡ് കാലാവധി 90 ദിവസം പിന്നിട്ടതോടെയാണ് ജാമ്യത്തിനായി ബൈജു കോടതിയെ സമീപിച്ചത്.

Published

|

Last Updated

പത്തനംതിട്ട| ശബരിമല സ്വര്‍ണക്കൊള്ളയില്‍ തിരുവാഭരണം മുന്‍ കമ്മീഷണർ കെ എസ് ബൈജുവിന് ജാമ്യം. ദ്വാരപാലക ശില്‍പ കേസിലാണ് വിജിലന്‍സ് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചത്. റിമാന്‍ഡ് കാലാവധി 90 ദിവസം പിന്നിട്ടതോടെയാണ് ജാമ്യത്തിനായി ബൈജു കോടതിയെ സമീപിച്ചത്. ബൈജുവിന് കട്ടിള പാളി കേസില്‍ നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ദ്വാരപാലക ശില്പ കേസിലും ജാമ്യം ലഭിച്ചതോടെ കെ എസ് ബൈജു ഇന്ന് ജയില്‍ മോചിതനാകും. കെ എസ് ബൈജുവിന് ജാമ്യം ലഭിച്ചതോടെ കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയവരുടെ എണ്ണം ഏഴായി. ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി അടക്കം 4 പേര്‍ക്ക് സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്. എസ്‌ഐടി കുറ്റപത്രം സമര്‍പ്പിക്കാത്തത് കൂടി ചൂണ്ടിക്കാട്ടിയാണ് പ്രതികള്‍ പുറത്തിറങ്ങിയത്.

---- facebook comment plugin here -----

Latest