Connect with us

Kerala

ഇനിയും വില കുറയുമോ? കാത്തിരിപ്പില്‍ സ്വര്‍ണ വിപണി

1,30,000 രൂപയിലധികം പവന് വിലയുണ്ടായിരുന്നിടത്താണ് ഒരു ലക്ഷത്തിന് താഴേക്ക് വില താഴ്ന്നത്.

Published

|

Last Updated

കോഴിക്കോട് | ലക്ഷത്തിന് താഴേക്ക് വില കൂപ്പുകുത്തിയതോടെ സ്വര്‍ണ വ്യാപാരം സ്തംഭനാവസ്ഥയില്‍. ഇനിയും വില കുറയുമെന്ന പ്രതീക്ഷയില്‍ വാങ്ങാന്‍ മടിക്കുകയാണ് ആവശ്യക്കാര്‍. സാധാരണ ഗതിയില്‍ വിവാഹ സീസണ്‍ ആരംഭിച്ചിരിക്കെ, സ്വര്‍ണാഭരണങ്ങള്‍ക്ക് ആവശ്യക്കാര്‍ വര്‍ധിക്കാറുണ്ടെങ്കിലും അഡ്വാന്‍സ് ബുക്കിംഗ് നടത്തിയവരാണ് ഏറെ പേരും. സ്വര്‍ണത്തിന് വില കുറഞ്ഞത് അത്തരം ഉപഭോക്താക്കള്‍ക്ക് ആശ്വാസകരവുമാണ്.

കൂടാതെ, പെണ്‍കുട്ടികളില്‍ സ്വര്‍ണാഭരണ ഭ്രമം കുറഞ്ഞത് രക്ഷിതാക്കള്‍ക്ക് ആശ്വാസമാണെങ്കിലും ചെറുകിട സ്വര്‍ണ വ്യാപാര മേഖലയെ ഇത് നന്നായി ബാധിച്ചിട്ടുണ്ട്. സ്വര്‍ണം നിക്ഷേപമായി വാങ്ങിവെക്കുന്നവരും ഇപ്പോള്‍ മടിച്ചു നില്‍ക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ വില പെട്ടെന്ന് കുറഞ്ഞതോടെ ജ്വല്ലറികളില്‍ തിരക്കേറിയിരുന്നു. എന്നാല്‍, ദിവസേനയെന്നോണം വില കുറയുന്നതാണ് തിരിച്ചടിയായത്.

കഴിഞ്ഞ പത്ത് ദിവസത്തിനിടക്കുള്ള വലിയ ചാഞ്ചാട്ടമാണ് വിപണിയിലുണ്ടായത്. ഈ മാസം ഒമ്പതിന് പവന് 1,06,040 രൂപയുണ്ടായിരുന്ന സ്വര്‍ണം പിറ്റേന്ന് 1,04,640 ആയി കുറഞ്ഞു. പിന്നീട് ഓരോ ദിവസം കഴിയും തോറും തകര്‍ച്ചയിലേക്ക് കുപ്പുകുത്തിയ സ്വര്‍ണം ഇന്നലെ പവന് 95,840 രൂപയിലെത്തി നില്‍ക്കുകയാണ്. 1,30,000 രൂപയിലധികം പവന് വിലയുണ്ടായിരുന്നിടത്താണ് ഒരു ലക്ഷത്തിന് താഴേക്ക് വില താഴ്ന്നത്. എന്നാല്‍, സമീപ ഭാവിയില്‍ വില വര്‍ധിക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.

Content Highlights: Gold market observers and buyers are closely watching recent price fluctuations to see if rates will fall further. Domestic and international bullion trends are driving anticipation across Kerala’s jewellery sector. Investors remain cautious as market signals point toward potential short-term volatility.

 

Latest