Kerala
മദ്യനയ ഉപസമിതി; അന്തിമ തീരുമാനമായിട്ടില്ലെന്ന് സണ്ണി ജോസഫ്
കഴിയുന്നത്ര കൂടിയാലോചിച്ച് തീരുമാനത്തിലെത്തുക എന്നതാണ് നിലപാട്.
തിരുവനന്തപുരം | മദ്യനയ ഉപസമിതിയുടെ കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ലെന്ന് മന്ത്രിയും കെ പി സി സി അധ്യക്ഷനുമായ സണ്ണി ജോസഫ്. മന്ത്രിസഭയിലെ ചില വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെന്നും ചിലത് പൂര്‍ത്തിയാകാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പല കാര്യങ്ങളിലും തീരുമാനത്തിലെത്തിയിട്ടുണ്ട്. എന്നാല്‍ ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കാന്‍ കഴിയില്ല. കഴിയുന്നത്ര കൂടിയാലോചിച്ച് തീരുമാനത്തിലെത്തുക എന്നതാണ് തന്റെ നിലപാടെന്നും സണ്ണി ജോസഫ് പ്രതികരിച്ചു.
യു ഡി എഫ് യോഗം ചേരാത്തതിനെക്കുറിച്ച് മുന്നണി ചെയര്‍മാനോടും കണ്വീനറോടുമാണ് ചോദിക്കേണ്ടതെന്ന് പറഞ്ഞ സണ്ണി ജോസഫ്, അനില്‍കുമാറിനെതിരായ സൈബര്‍ ആക്രമണത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്നും വ്യക്തമാക്കി.
Content Highlights: Sunny Joseph stated that the liquor policy subcommittee has not reached a final decision yet. Discussions regarding the policy review are still ongoing among the members. Further deliberations are expected before an official announcement is made.




