Connect with us

Kerala

ടീം യു ഡി എഫ് ടീമല്ലാതായി മാറി; സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പിണറായി വിജയന്‍

സർക്കാർ അധികാരത്തിൽ വന്ന് ആറുമാസം കഴിയുമ്പോൾ പൊതുഅഭിപ്രായം എന്താണെന്ന് ഇന്നത്തെ മാധ്യമങ്ങൾ നോക്കിയാലറിയാമെന്ന് അദ്ദേഹം പറഞ്ഞു.

Published

|

Last Updated

തിരുവനന്തപുരം| സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്തം നഷ്ടമായെന്നും മുഖ്യമന്ത്രി സ്വന്തം പാര്‍ട്ടിയെയും മുന്നണിയെയും വിശ്വാസത്തിലെടുക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. തിരുത്തേണ്ട കാര്യങ്ങള്‍ തിരുത്താന്‍ മുഖ്യമന്ത്രി തയ്യാറാകുന്നില്ലെന്നും പിണറായി വിജയന്‍ വിമര്‍ശിച്ചു.

സർക്കാർ അധികാരത്തിൽ വന്ന് ആറുമാസം കഴിയുമ്പോൾ പൊതുഅഭിപ്രായം എന്താണെന്ന് ഇന്നത്തെ മാധ്യമങ്ങൾ നോക്കിയാലറിയാമെന്ന് അദ്ദേഹം പറഞ്ഞു. കെ പി സി സി പ്രസിഡന്റായ മന്ത്രിയോട് പോലും മുഖ്യമന്ത്രി ചര്‍ച്ച നടത്തുന്നില്ല. ബന്ധപ്പെട്ട മന്ത്രി തന്റെ വിയോജിപ്പ് മാന്യമായ ഭാഷയില്‍ പൊതുസമൂഹത്തിന് മുന്നില്‍ അവതരിപ്പിച്ചിട്ടുണ്ടെന്നും മന്ത്രിസഭയിലും ശക്തമായി നിലപാട് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്വന്തം പാര്‍ട്ടിയെയും മുന്നണിയെയും വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോകുന്നതിന് പകരം എല്‍ ഡി എഫിനെ കുറ്റപ്പെടുത്തുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും പിണറായി ആരോപിച്ചു. ടീo യു ഡി എഫ് ഒരു ടീമല്ലാതായി മാറിയിരിക്കുന്നുവെന്നും വിഘടിത ടീമായി മാറിയിരിക്കുന്നുവെന്നും പിണറായി വിജയന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഏകാധിപത്യ മനോഭാവത്തിനെതിരെ സ്വന്തം പാര്‍ട്ടിയില്‍ നിന്നും മുന്നണിയില്‍ നിന്നുമാണ് വിമര്‍ശനങ്ങള്‍ ഉയരുന്നത്. യു ഡി എഫ് മുന്നോട്ടുവെച്ച വാഗ്ദാനങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടുപോയെന്നും പൊള്ളയായ വാഗ്ദാനങ്ങളാണ് നല്‍കിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കുത്തകകള്‍ക്ക് അനുകൂലമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരായി ഭരണകൂടം മാറിയിരിക്കുകയാണ്. ബിജെപിക്ക് സര്‍ക്കാരിനോട് വലിയ മതിപ്പും പിന്തുണയുമാണുള്ളത്. തങ്ങളുടെ സ്വന്തം സര്‍ക്കാരെന്ന നിലയിലാണ് ബിജെപി സര്‍ക്കാരിനെ സമീപിക്കുന്നതെന്നും പിണറായി വിജയന്‍ ആരോപിച്ചു. സംഘപരിവാര്‍ പ്രീണനവും പോലീസ് രാജുമാണ് സര്‍ക്കാരിന്റെ ഭരണരീതിയെന്നും അദ്ദേഹം വിമര്‍ശിച്ചു.

Content Highlights: Opposition Leader Pinarayi Vijayan sharply criticized the UDF government, alleging that the cabinet has lost collective responsibility. He stated that the Chief Minister fails to take his own party, coalition, and even the KPCC president into confidence. Vijayan also accused the administration of pro-corporate policies and receiving BJP support.

Latest