Connect with us

Kozhikode

മർകസ് ഐ ടി ഐ ബിരുദദാനച്ചടങ്ങ് നാളെ 

മെക്കാനിക് ഡീസൽ, ഇലക്ട്രോണിക്സ് മെക്കാനിക്, വയർമാൻ ട്രേഡുകളിലെ 2025–26 ബാച്ച് വിദ്യാർഥികൾക്കാണ് ചടങ്ങിൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നത്.

Published

|

Last Updated

കാരന്തൂർ| കേന്ദ്ര നൈപുണ്യ വികസന, സംരംഭകത്വ മന്ത്രാലയത്തിന് കീഴിലുള്ള എൻ സി വി ടി (NCVT) കോഴ്‌സുകൾ വിജയകരമായി പൂർത്തിയാക്കിയ മർകസ് ഐ ടി ഐ വിദ്യാർഥികളുടെ ബിരുദദാനച്ചടങ്ങ് നാളെ (വെള്ളി) രാവിലെ 9.30ന് ഐ ടി ഐ ക്യാംപസിൽ നടക്കും.

മെക്കാനിക് ഡീസൽ, ഇലക്ട്രോണിക്സ് മെക്കാനിക്, വയർമാൻ ട്രേഡുകളിലെ 2025–26 ബാച്ച് വിദ്യാർഥികൾക്കാണ് ചടങ്ങിൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നത്. കോഴിക്കോട് മേയർ ഒ സദാശിവൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും. മർകസ് ഫൗണ്ടർ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ അദ്ധ്യക്ഷത വഹിക്കും , ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി ബിരുദദാന സന്ദേശം നൽകും. സാമുഹിക സാംസ്‌കാരിക, വൈജ്ഞാനിക രംഗത്തെ മറ്റു പ്രമുഖർ സംബന്ധിക്കും.

1992ൽ പ്രവർത്തനമാരംഭിച്ച മർകസ് ഐ ടി ഐ, സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് മൂന്ന് പതിറ്റാണ്ടിനടുത്തുള്ള സേവനപാരമ്പര്യവുമായി മുന്നേറുകയാണ്. വിവിധ സാങ്കേതിക ട്രേഡുകളിൽ പരിശീലനം നൽകി വിദ്യാർഥികളെ തൊഴിൽസജ്ജരാക്കുന്നതിൽ സ്ഥാപനം ശ്രദ്ധേയമായ മുന്നേറ്റം കൈവരിച്ചിട്ടുണ്ട്. ക്യാമ്പസ് റിക്രൂട്ട്മെന്റുകൾ, പ്രമുഖ കമ്പനികളുമായുള്ള ബന്ധം, വ്യവസായമേഖലയിലെ തൊഴിൽസാധ്യതകൾ എന്നിവയിലൂടെ വിദ്യാർഥികൾക്ക് മികച്ച കരിയർ വഴികൾ തുറന്നുകൊടുക്കുന്നു.

ഈ വർഷവും പരിശീലനം പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് നൂറുശതമാനം പ്ലേസ്‌മെന്റ് ഉറപ്പാക്കാനായതിന്റെ അഭിമാനത്തിലാണ് മർകസ് ഐ.ടി.ഐ. കേരളത്തിനകത്തും ഇതര സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലുമുള്ള വിവിധ സ്ഥാപനങ്ങളിൽ വിദ്യാർഥികൾ മികച്ച തൊഴിലവസരങ്ങൾ നേടിയിട്ടുണ്ട്. തൊഴിൽനൈപുണ്യ പരിശീലനത്തോടൊപ്പം ആത്മവിശ്വാസവും പ്രായോഗിക പരിജ്ഞാനവും വളർത്തിയെടുക്കുന്ന സ്ഥാപനത്തിന്റെ മാതൃക, സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് മർകസ് ഐ ടി ഐയുടെ ശ്രദ്ധേയമായ സാന്നിധ്യം അടയാളപ്പെടുത്തുന്നു.

Content Highlights: Markaz ITI will hold its convocation ceremony tomorrow morning for 2025-26 NCVT batch students in Mechanic Diesel, Electronics Mechanic, and Wireman trades. Kozhikode Mayor O Sadasivan will inaugurate the event, presided over by Kanthapuram AP Aboobacker Musliyar. The institute achieved 100 percent job placement this year across India and abroad.