Connect with us

Kerala

പത്മജ ബിജെപി വിട്ടത് നല്ല തീരുമാനം, ലീഡറുടെ മകള്‍ക്ക് കോണ്‍ഗ്രസിലേക്ക് സ്വാഗതം; സണ്ണി ജോസഫ്

ആര് കോണ്‍ഗ്രസില്‍ വന്നാലും സ്വാഗതം ചെയ്യുമെന്ന് കെ മുരളീധരന്‍

Published

|

Last Updated

തിരുവനന്തപുരം|ബിജെപി വിട്ട പത്മജ വേണുഗോപാലിനെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്ത് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ലീഡറുടെ മകള്‍ക്ക് കോണ്‍ഗ്രസിലേക്ക് സ്വാഗതമെന്ന് സണ്ണി ജോസഫ് പ്രതികരിച്ചു. പത്മജ ബിജെപി വിട്ടത് നല്ല തീരുമാനമാണ്. കോണ്‍ഗ്രസിലേക്ക് തിരികെ വരണമെന്നാണ് പത്മജ ആഗ്രഹിക്കുന്നതെന്നാണ് മനസിലാക്കുന്നത്. ഇതിനെ പൂര്‍ണമായും സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പത്മജ വേണുഗോപാല്‍ ബിജെപി വിട്ടതില്‍ കെ മുരളീധരനും പ്രതികിച്ചു. പാര്‍ട്ടി വിടുന്നതൊക്കെ അവരവരുടെ ഇഷ്ടമല്ലേ എന്ന് കെ മുരളീധരന്‍ ചോദിച്ചു. ആര് കോണ്‍ഗ്രസില്‍ വന്നാലും സ്വാഗതം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, പത്മജ വേണുഗോപാലിന്റെ രാജിയില്‍ പ്രതികരിക്കേണ്ടത് ബിജെപി സംസ്ഥാന നേതൃത്വമാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പ്രതികരിച്ചു. താനല്ല പത്മജയെ ബിജെപിയിലേക്ക് കൊണ്ടുവന്നതെന്നും അതിനാല്‍ മറുപടി പറയേണ്ടയാള്‍ താനല്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

Content Highlights: KPCC President Sunny Joseph welcomed Padmaja Venugopal back to the Congress after she resigned from the BJP, calling it a good decision. K Muraleedharan also stated that anyone is welcome to join the party. Meanwhile, Union Minister Suresh Gopi distanced himself, saying the state BJP leadership must respond.

Latest