Connect with us

Kerala

ബിജെപിയില്‍ നിന്ന് രാജിവെച്ച് പത്മജ വേണുഗോപാല്‍

ബിജെപിയിലേക്ക് പോയ തീരുമാനം തെറ്റായിപോയി.

Published

|

Last Updated

തിരുവനന്തപുരം| കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കി പാര്‍ട്ടി വിട്ട പത്മജ വേണുഗോപാല്‍ ബിജെപി അംഗത്വം രാജിവെച്ചു.  ഇ മെയിലായാണ് രാജി സമര്‍പ്പിച്ചത്. പാര്‍ട്ടിയില്‍ നിന്ന് കടുത്ത അവഗണന നേരിട്ടുവെന്ന് വെളിപ്പെടുത്തിയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് രാജി നല്‍കിയത്. ബിജെപി ആശയങ്ങളുമായി മുന്നോട്ട് പോകാനാകുന്നില്ലെന്നും തെറ്റു തിരുത്തുന്നുവെന്നും പത്മജ പറഞ്ഞു.

കഴിഞ്ഞ കുറച്ചുനാളുകളായി ബിജെപി നേതൃത്വവുമായി അകല്‍ച്ചയിലായിരുന്നു പത്മജ. ബിജെപിയിലേക്ക് പോയ തീരുമാനം തെറ്റായിപോയി. താന്‍ കെ കരുണാകരന്റെ മകളാണ്. ജനിച്ചു വീണത് കോണ്‍ഗ്രസുകാരിയായാണ്. ബിജെപിയിലേക്ക് പോയത് തെറ്റായിപ്പോയി. ആ തെറ്റ് തിരുത്തുന്നു.

പദവിക്ക് വേണ്ടിയല്ല ബിജെപിയില്‍ പോയത്. അധികാരത്തിനായിരുന്നെങ്കില്‍ യുഡിഎഫിനൊപ്പം നിന്നാല്‍ മതിയായിരുന്നു. ഭാവി പരിപാടികള്‍ തീരുമാനിച്ചിട്ടില്ല. കെ മുരളീധരനോട് മാത്രമാണ് രാജിക്കാര്യം സംസാരിച്ചത്. കോണ്‍ഗ്രസില്‍ മറ്റാരോടും ആശയവിനിമയം നടത്തിയിട്ടില്ലെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു.

2024 മാര്‍ച്ചിലാണ് പത്മജ വേണുഗോപാല്‍ കോണ്‍ഗ്രസ് ഉപേക്ഷിച്ച് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപിയില്‍ ചേര്‍ന്ന ശേഷം 2025 മാര്‍ച്ചില്‍ ദേശീയ കൗണ്‍സില്‍ അംഗമായി നിയമിച്ചതല്ലാതെ മറ്റു പ്രധാന പദവികളിലേക്കൊന്നും അവരെ പരിഗണിച്ചിരുന്നില്ല. ഇടയ്ക്ക് ഗവര്‍ണര്‍ പദവി നല്‍കുമെന്ന സൂചനകള്‍ ഉയര്‍ന്നിരുന്നു. അത് വാഗ്ദാനങ്ങളില്‍ മാത്രമായി ഒതുങ്ങി.

Content Highlights: Padmaja Venugopal resigned from the BJP via email to state president Rajeev Chandrasekhar, citing severe neglect. Calling her move to the BJP a mistake, she noted she only discussed the decision with K Muraleedharan. She had joined the party from Congress in March 2024.

 

Latest