Connect with us

Kerala

അനധികൃത സ്വത്ത് സമ്പാദനക്കേസ്; മന്ത്രി കെ എം ഷാജിക്ക് ആശ്വാസം, കേസ് ഹൈക്കോടതി റദ്ദാക്കി

എഫ്‌ഐആറും തുടര്‍ നടപടികളും കോടതി റദ്ദാക്കി

Published

|

Last Updated

കൊച്ചി| അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മന്ത്രി കെ എം ഷാജിക്ക് ആശ്വാസം. കേസ് ഹൈക്കോടതി റദ്ദ് ചെയ്തു. എഫ് ഐആറും തുടര്‍ നടപടികളും കോടതി റദ്ദാക്കി.കെ എം ഷാജിയുടെ അപ്പീല്‍ പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്.

പൊതുപ്രവര്‍ത്തകന്‍ അഡ്വ എം ആര്‍ ഹരീഷ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് കെ എം ഷാജിക്കെതിരെ വിജിലന്‍സിന്റെ സ്പെഷ്യല്‍ യൂണിറ്റ് അന്വേഷണം നടത്തിയത്. അനധികൃത സ്വത്ത് സമ്പാദനത്തിലൂടെ വീട് ഉള്‍പ്പെടെ നിര്‍മിച്ചു എന്നായിരുന്നു പരാതി.

2011 മുതല്‍ 2020 വരെയുള്ള കാലയളവില്‍ കെ എം ഷാജി അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്നായിരുന്നു വിജിലന്‍സിന്റെ പ്രാഥമിക റിപ്പോര്‍ട്ട്.

Content Highlights: Former Kerala minister KM Shaji received major relief as the Kerala High Court quashed the disproportionate assets case and FIR against him. The ruling came on Shaji’s appeal challenging the vigilance probe initiated over a complaint by Adv MR Hareesh regarding alleged illegal wealth amassed between 2011 and 2020.

 

---- facebook comment plugin here -----

Latest