National
മുംബെയില്‍ മലയാളി വയോധിക കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി ഗോവയില്‍ പിടിയില്‍
നേപ്പാള്‍ സ്വദേശി യഷ് താപ്പേ കവര്‍ച്ചക്കിടെയാണ് വയോധികയെ കൊലപ്പെടുത്തിയതെന്ന് പോലീസ്
പനാജി | മുംബൈയിലെ ഫ്ളാറ്റില്‍ മലയാളിക വയോധിക കൊല്ലപ്പെട്ട സംഭവത്തില്‍ നേപ്പാള്‍ സ്വദേശി ഗോവയില്‍ അറസ്റ്റിലായി. കഴിഞ്ഞ ബുധനാഴ്ചയാണ് 71കാരി മഹേശ്വരിയെ ഖോപോളിയിലെ ഫ്ളാറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ആലപ്പുഴ സ്വദേശിനിയാണ് മഹേശ്വരി മക്കള്‍ വിദേശത്തായതിനാല്‍ ഫ്ളാറ്റില്‍ തനിച്ചായിരുന്നു താമസം.
ഗോവയില്‍ പിടിയിലായ നേപ്പാള്‍ സ്വദേശി യഷ് താപ്പേ കവര്‍ച്ചക്കിടെയാണ് വയോധികയെ കൊലപ്പെടുത്തിയതെന്ന് പോലീസ് അറിയിച്ചു. പ്രതി ലഹരിക്ക് അടിമയാണെന്നും പോലീസ് പറയുന്നു. ഫോണില്‍ വിളിച്ച് കിട്ടാതിരുന്നതോടെയാണ് ബന്ധുക്കള്‍ പോലീസിനെ അറിയിച്ച് ഫ്ളാറ്റില്‍ എത്തിയത്. ഫ്ളാറ്റ് പുറത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്.
തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണം നേപ്പാള്‍ സ്വദേശി യഷ് താപ്പേയില് എത്തി. മഹേശ്വരി താമസിച്ചിരുന്ന ഫ്ളാറ്റിന് സമീപമാണ് പ്രതിയും കുടുംബവും താമസിച്ചിരുന്നത്. ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു. സാമ്പത്തിക ബാധ്യത തീര്‍ക്കാനാണ് കവര്‍ച്ച നടത്തിയതെന്ന് പ്രതി പോലീസിനോട് പറഞ്ഞു.
Content Highlights: A Nepali national named Yash Thape was arrested in Goa for murdering 71-year-old Malayali woman Maheshwari in Mumbai. The Alappuzha native, living alone in Khopoli, was killed during a robbery motivated by debt. Police confirmed the drug-addicted suspect lived nearby and had a criminal background.



