Connect with us

Kerala

അഞ്ചാംപനി ബാധിച്ച യുവാവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ജീവനൊടുക്കി

കൊട്ടാരക്കര സ്വദേശി ചന്ദു (30) ആണ് മരിച്ചത്

Published

|

Last Updated

തിരുവനന്തപുരം | അഞ്ചാം പനിയെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരുന്ന യുവാവ് പേവാര്‍ഡില്‍ ജീവനൊടുക്കി. ചികിത്സയിലായിരുന്ന കൊട്ടാരക്കര സ്വദേശി ചന്ദു (30) ആണ് മരിച്ചത്.

വൈകിട്ട് 5.30 ഓടെയാണ് മെഡിക്കല്‍ കോളേജിലെ പേവാര്‍ഡില്‍ തൂങ്ങി മരിച്ചത്. മെഡിക്കല്‍ കോളേജ് പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. ഇന്ന് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിക്കുന്ന മൃതദേഹം നാളെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യും.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക ഫോണ്‍: 1056, 04712552056)

Content Highlights: A 30-year-old man from Kottarakkara undergoing treatment for measles died by suicide inside a pay ward at Thiruvananthapuram Medical College Hospital. The incident occurred around 5:30 PM. Medical College police initiated procedures and shifted the body to the mortuary for postmortem.

Latest