Connect with us

Kerala

ഉത്തര മലബാര്‍ ജലോത്സവം; വയല്‍ക്കര വെങ്ങാട്ട് ജലരാജാക്കന്മാര്‍

തേജസ്വിനിയില്‍ ആവേശത്തിന്റെ ഓളം

Published

|

Last Updated

നീലേശ്വരം | തേജസ്വിനി പുഴയില്‍ ആവേശത്തിന്റെ ഓളം തീര്‍ത്ത ഉത്തര മലബാര്‍ ജലോത്സവത്തില്‍ വയല്‍ക്കര വെങ്ങാട്ട് ജലരാജാക്കന്മാരായി. മഹാത്മ ഗാന്ധി ട്രോഫിക്കായി നീലേശ്വരം കോട്ടപ്പുറത്ത് നടന്ന 25 പേര്‍ വീതം തുഴയെറിഞ്ഞ ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ന്യൂബ്രദേഴ്സ് മയിച്ചയെ പിന്തള്ളിയാണ് ഒന്നാം സ്ഥാനം പിടിച്ചെടുത്തത്. വി ബി സി കുറ്റിവയല്‍ മൂന്നാം സ്ഥാനം നേടി. ഒന്നാം സ്ഥാനക്കാര്‍ക്ക് മഹാത്മാഗാന്ധി ട്രോഫിയും തൃക്കരിപ്പൂര്‍ എം എല്‍ എ ട്രോഫിയും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്കും ട്രോഫിയും സന്ദീപ് വാര്യര്‍ എം എല്‍ എ സമ്മാനിച്ചു. ഒന്നാം സ്ഥാനക്കാര്‍ക്ക് 50,000 രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് 30,000 രൂപയും പ്രൈസ് മണിയും കൈമാറി.

15 പേര്‍ വീതമുള്ള പുരുഷന്മാരുടെ വിഭാഗത്തില്‍ വയല്‍ക്കര വെങ്ങാടിനെ പിന്തള്ളി അഴിക്കോടന്‍ അച്ചാംതുരുത്തി ഒന്നാമതെത്തി. ന്യൂ ബ്രദേഴ്‌സ് മയിച്ച മൂന്നാം സ്ഥാനം നേടി. വനിത വിഭാഗത്തില്‍ വയല്‍ക്കര വെങ്ങാട്ട് ജേതാക്കളായി. കൃഷ്ണപ്പിള്ള കാവുഞ്ചിറ രണ്ടും പാലിച്ചോന്‍ അച്ചാംതുരുത്തി മൂന്നും സ്ഥാനം കരസ്ഥമാക്കി. 15 പേര്‍ വീതമുള്ളവരുടെ പുരുഷ- വനിതാ വിഭാഗത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് ട്രോഫി സമ്മാനിച്ചു. ഒന്നാം സ്ഥാനക്കാര്‍ക്ക് 30,000 രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് 20,000 രൂപയും പ്രൈസ് മണിയും കൈമാറി. മികച്ച അച്ചടക്കമുള്ള ടീമിന് പ്രത്യേക ട്രോഫിയും നല്‍കി.

മത്സരം സംഘാടകസമിതി ചെയര്‍മാന്‍ കൂടിയായ സന്ദീപ് വാര്യര്‍ എം എല്‍ എ ഫ്ളാഗ് ഓഫ് ചെയ്തു. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി മുഖ്യാതിഥിയായി. വി കുഞ്ഞികൃഷ്ണന്‍ എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു അബ്രഹാം ജില്ലാ കലക്ടര്‍ ശ്രീധന്യ സുരേഷ്, ജില്ലാ പോലീസ് മേധാവി പി നിധിന്‍ രാജ് എന്നിവര്‍ വിശിഷ്ടാതിഥികളായി.

ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി നാരായണന്‍, നീലേശ്വരം നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ പി എം സന്ധ്യ, ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി മിനിമോള്‍, ജില്ലാ പഞ്ചായത്ത് അംഗം ഡോ. സറീന സലാം, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് അംഗം ടി കെ പ്രദീഷ്, നീലേശ്വരം നഗരസഭ കൗണ്‍സിലര്‍ സൗദ അഞ്ചില്ലത്ത്, ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് അംഗം കെ രജനി എന്നിവര്‍ സംസാരിച്ചു. നീലേശ്വരം നഗരസഭ ചെയര്‍പേഴ്സണും സംഘാടകസമിതി വര്‍ക്കിങ് ചെയര്‍മാനുമായ പി പി മുഹമ്മദ് റാഫി സ്വാഗതവും ഡി ടി പി സി സെക്രട്ടറി ജെ കെ ജിജേഷ് കുമാര്‍ നന്ദിയും പറഞ്ഞു.

കൗണ്‍സിലര്‍ ഇ ഷജീര്‍, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എം എ നസീബ്, ബി ആര്‍ ഡി സി ജനറല്‍ മാനേജര്‍ കെ എം രവീന്ദ്രന്‍, ജില്ലാ വള്ളംകളി അസോസിയേഷന്‍ പ്രസിഡന്റ് ടി വി സുരേഷ് ബാബു, അഡ്വ. കരീം, സാഗര്‍ ചാത്തമത്ത്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ പി കെ ഫൈസല്‍, ഭാസ്‌കരന്‍ ആനിച്ചാല്‍, ടി സി എ റഹ്മാന്‍, പി വിജയകുമാര്‍, വിനോദ് മാത്യു കുരിച്ചിയേല്‍, സാഗര്‍ ചാത്തമത്ത്, ഹരീഷ് ബി. നമ്പ്യാര്‍, ടി വി ഉമേശന്‍, കെ സി രവി, വി വി പുരുഷോത്തമന്‍, സംഘാടക സമിതി അംഗങ്ങളായ അഡ്വ. ടി വി രാജേന്ദന്‍ വിനോദ് കുമാര്‍, എം അശോകന്‍, വിജയന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍, ഹക്കീം കുന്നില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Content Highlights: Vayalkkara Vengat won the Mahatma Gandhi Trophy at the North Malabar Boat Race held in the Tejaswini River at Nileshwaram. They defeated New Brothers Mayicha in the thrilling 25-rowers category and also topped the women’s race. Azhikodan Achamthuruthi secured first place in the 15-rowers men’s event.

 

Latest