Connect with us

Kerala

എല്ലാ ട്രെയിനുകള്‍ക്കും തിരുവല്ലയില്‍ സ്റ്റോപ്പ് അനുവദിക്കും

റെയില്‍വേ ബോര്‍ഡ് മെമ്പര്‍ ഹരി ശങ്കര്‍ വര്‍മ്മയുമായി ആന്റോ ആന്റണി എം പി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനമുണ്ടായത്

Published

|

Last Updated

തിരുവല്ല | ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടന കാലയളവില്‍ തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ എല്ലാ ട്രെയിനുകള്‍ക്കും സ്റ്റോപ്പ് അനുവദിക്കും. റെയില്‍വേ ബോര്‍ഡ് മെമ്പര്‍ ഹരി ശങ്കര്‍ വര്‍മ്മയുമായി ആന്റോ ആന്റണി എം പി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനമുണ്ടായത്.

ഇത് സംബന്ധിച്ചുള്ള ഉത്തരവ് റെയില്‍വേ ഉടന്‍ പുറപ്പെടുവിക്കുമെന്നും അദ്ദേഹം ഉറപ്പു നല്‍കി. പത്തനംതിട്ട ജില്ലയിലെ ഏക റെയില്‍വേ സ്റ്റേഷനാണ് തിരുവല്ല. തിരുവല്ലയില്‍ കൂടി കടന്നു പോകുന്ന എല്ലാ ട്രെയിനുകള്‍ക്കും സ്റ്റോപ്പ് അനുവദിക്കുന്നത് സംബന്ധിച്ചു തന്റെ ആവശ്യം തീര്‍ഥാടന കാലയളവിനു ശേഷവും തുടരണമെന്നും വലിയ തോതിലുള്ള യാത്രാ തിരക്കും മതപരമായ പ്രാധാന്യവും കണക്കിലെടുത്ത്, തിരുവല്ല റെയില്‍വേ സ്റ്റേഷനെ ഒരു പ്രധാന ‘തീര്‍ത്ഥാടന റെയില്‍വേ സ്റ്റേഷന്‍’ ആയി പ്രഖ്യാപിക്കണമെന്നും ആന്റോ ആന്റണി ആവശ്യപ്പെട്ടു.

Content Highlights: All trains passing through Thiruvalla Railway Station will be granted stops during the Sabarimala pilgrimage season. The decision followed a meeting between MP Anto Antony and Railway Board Member Hari Shankar Verma. Anto Antony also urged declaring Thiruvalla a major pilgrimage railway station.

 

Latest