Connect with us

Kerala

മഹാത്മാഗാന്ധി ട്രോഫി ഉത്തരമലബാര്‍ ജലോത്സവം: അടുത്ത വര്‍ഷം മുതല്‍ 'നീലേശ്വരം ട്രേഡ് ഫെയര്‍' സംഘടിപ്പിക്കും സന്ദീപ് വാര്യര്‍ എം എല്‍ എ

കോട്ടപ്പുറത്ത് ജലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Published

|

Last Updated

നീലേശ്വരം| അടുത്ത വര്‍ഷം മുതല്‍ മഹാത്മാഗാന്ധി ട്രോഫി ഉത്തരമലബാര്‍ ജലോത്സവം ഒരാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന ‘നീലേശ്വരം ട്രേഡ് ഫെയര്‍’ ആയി സംഘടിപ്പിക്കുമെന്ന് സന്ദീപ് വാര്യര്‍ എം എല്‍ എ പറഞ്ഞു. കോട്ടപ്പുറത്ത് ജലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ടൂറിസം വകുപ്പ് മന്ത്രിയുമായും വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായും നിരന്തരം ചര്‍ച്ചകള്‍ നടത്തിയതിന്റെ ഫലമായി, ചരിത്രത്തില്‍ ആദ്യമായി കേരള സര്‍ക്കാര്‍ ടൂറിസം വകുപ്പ് വഴി തേജസ്വിനിപ്പുഴയില്‍ നടക്കുന്ന ജലോത്സവത്തിന് പത്ത് ലക്ഷം രൂപ അനുവദിച്ചതായി അദ്ദേഹം വ്യക്തമാക്കി. ഡി ടി പി സിയുടെയും ബി ആര്‍ ഡി സിയുടെയും സഹായങ്ങളും ലഭ്യമാക്കുമെന്ന് ടൂറിസം മന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ട്.

നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും നീലേശ്വരം നഗരസഭ, ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് എന്നിവയുടെയും ഒറ്റക്കെട്ടായ പ്രവര്‍ത്തനങ്ങളാണ് ജലോത്സവത്തിന്റെ വിജയത്തിന് പിന്നിലെന്നും സംഘാടക സമിതി എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ചുവെന്നും എം എല്‍ എ കൂട്ടിച്ചേര്‍ത്തു. വള്ളംകളി മത്സരത്തോടനുബന്ധിച്ച് അടുത്ത വര്‍ഷം നടക്കുന്ന നീലേശ്വരം ട്രേഡ് ഫെയറിന് എല്ലാവിധ പിന്തുണയും സഹായവും ഉണ്ടാകുമെന്ന് ചടങ്ങില്‍ സംസാരിച്ച രാജ്മോഹന്‍ ഉണ്ണിത്താനും എം പി യും വാഗ്ദാനം ചെയ്തു.

Content Highlights: Mahatma Gandhi Trophy Uttara Malabar Jalolsavam will be organized as a week-long Nileshwar Trade Fair starting next year. Kerala Tourism has sanctioned Rs 10 lakh for the Tejaswini river boat race for the first time. DTPC and BRDC will also extend support to boost regional tourism.

---- facebook comment plugin here -----

Latest