Kozhikode
ഇൻ്റർനാഷണൽ സയൻസ് & ടെക്നോളജി കോൺഫറൻസ് നവംബർ 21-ന്
കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ ഡോ പി രവീന്ദ്രൻ കോൺഫറൻസ് ഉദ്ഘാടനം ചെയ്യും.
കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ ഡോ പി രവീന്ദ്രൻ കോൺഫറൻസ് ഉദ്ഘാടനം ചെയ്യും. ബയോടെക്നോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ ദീപ്തി എം, കൊച്ചിയിലെ മോളിക്യുലാർ റേഡിയോ ന്യൂക്ലൈഡ് ഫാർമസി പ്രൈവറ്റ് ലിമിറ്റഡിലെ സീനിയർ കെമിസ്റ്റും എ പി ഐ സ്പെഷ്യലിസ്റ്റുമായ ഡോ അലി മുഹമ്മദ് കെ എസ് എന്നിവർ കോൺഫറൻസ് ചെയറാകും. ചെക്ക് റിപ്പബ്ലിക്കിലെ ബ്രണോയിൽ പ്രവർത്തിക്കുന്ന സെൻട്രൽ യൂറോപ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി – മസാരിക് യൂണിവേഴ്സിറ്റിയിലെ പോസ്റ്റ് ഡോക്ടറൽ ഗവേഷക ഡോ സാറ ബൊലോഗ്ന.
കാലിക്കറ്റ് എൻ ഐ ടി ഫിസിക്സ് വിഭാഗം ഇൻസ്പെയർ ഫാക്കൽറ്റി ഡോ പി മുഹമ്മദ് ഷാഫി, ബോട്ടണി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ പ്രമോദ് സി, സയൻസ് ഓർബിറ്റ് ഫോറം സെക്രട്ടറി എം ഷബീർ സെഷനുകൾക്ക് നേതൃത്വം നൽകും.
ഇന്ത്യക്കകത്തും പുറത്തുമുള്ള വിവിധ സർവകലാശാലകളിൽ നിന്നായി മുപ്പതോളം വിദ്യാർഥികൾ ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിക്കും. ഹൈബ്രിഡ് രീതിയിൽ നടക്കുന്ന കോൺഫറൻസിൽ രജിസ്ട്രേഷൻ സൗജന്യമാണ്. രജിസ്ട്ഷേന് :https://www.scienceorbitforum.org/icrast





