Connect with us

Eduline

മലയാളത്തിൽ പിഎച്ച് ഡി നേടിയവർക്ക് അരലക്ഷം രൂപ പുരസ്കാരം

അപേക്ഷ ഡിസംബർ അഞ്ച് വരെ

Published

|

Last Updated

കേരള സർവകലാശാലയും അമേരിക്കൻ മലയാളി സംഘടനകളുടെ ഫെഡറേഷനായ ഫൊക്കാനയും സംയുക്തമായി ഏർപ്പെടുത്തിയ “ഭാഷയൊരു ഡോളർ’ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. മലയാള ഭാഷയിലും സാഹിത്യത്തിലും മികച്ച ഗവേഷണം നടത്തിയവർക്ക് 50,000 രൂപയുടെ പുരസ്‌കാരം നൽകുന്ന പദ്ധതിയാണിത്. മികച്ച പിഎച്ച് ഡി ഗവേഷണ പ്രബന്ധത്തിനാണ് പുരസ്‌കാരം നൽകുന്നത്. അരലക്ഷം രൂപക്ക് പുറമേ പ്രശസ്തിപത്രവും ഫലകവും ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്ന ഗവേഷണ പ്രബന്ധത്തിന്റെ ഗൈഡിന് 5,000 രൂപയുടെ പ്രത്യേക സമ്മാനം നൽകും.

യോഗ്യത

2024 ഡിസംബർ ഒന്ന് മുതൽ 2025 നവംബർ 30 വരെയും 2025 ഡിസംബർ ഒന്ന് മുതൽ ഈ മാസം 30 വരെയുമുള്ള കാലയളവിൽ കേരളത്തിലെ വിവിധ സർവകലാശാലകളിൽ നിന്ന് മലയാള ഭാഷയിലോ സാഹിത്യത്തിലോ പിഎച്ച് ഡി നേടിയവർക്കാണ് അപേക്ഷിക്കാനാകുക. ഈ കാലയളവിൽ ഡോക്ടറേറ്റ് നേടിയവരുടെ ഗവേഷണ പ്രബന്ധങ്ങളാണ് പുരസ്‌കാരത്തിനായി പരിഗണിക്കുന്നത്.

സമർപ്പിക്കേണ്ട രേഖകൾ

ഗവേഷണ ഗൈഡ് സാക്ഷ്യപ്പെടുത്തിയ പ്രബന്ധമാണ് അപേക്ഷയോടൊപ്പം നൽകേണ്ടത്. പ്രബന്ധത്തിന്റെ അച്ചടിച്ച കോപ്പിയും ഡിജിറ്റൽ പതിപ്പ് ഉൾപ്പെടുത്തിയ സി ഡിയും സമർപ്പിക്കണം. പുരസ്‌കാരത്തിനായി പരിഗണിക്കുന്ന പ്രബന്ധം സർവകലാശാലയുടെ പ്രസിദ്ധീകരണ വിഭാഗം പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കും.
ഡിസംബർ അഞ്ചിന് വൈകിട്ട് അഞ്ചിനകം അപേക്ഷ കേരള സർവകലാശാലയിൽ ലഭിച്ചിരിക്കണം. നേരിട്ടോ തപാൽ മുഖേനയോ അപേക്ഷ സമർപ്പിക്കാം.

അപേക്ഷ അയക്കേണ്ട വിലാസം: രജിസ്ട്രാർ, കേരള സർവകലാശാല, പാളയം, തിരുവനന്തപുരം – 695034. തിരഞ്ഞെടുക്കപ്പെടാത്ത ഗവേഷണ പ്രബന്ധങ്ങൾ അപേക്ഷകർക്ക് സർവകലാശാലയിൽ നിന്ന് തിരികെ വാങ്ങാവുന്നതാണ്.

Content Highlights: Kerala University and FOKANA have invited applications for the Bhashayoru Dollar Award, offering Rs 50,000 for the best Malayalam PhD thesis. Eligible doctorate holders from Kerala universities can submit certified theses by December 5. The winning thesis will be published as a book, with Rs 5,000 awarded to the research guide.

---- facebook comment plugin here -----

Latest