Connect with us

Kuwait

കുവൈത്തില്‍ ഓണ്‍ലൈന്‍ ടാക്‌സി രംഗത്തേക്ക് സ്വദേശി വനിതകള്‍; രെജിസ്‌ട്രേഷന്‍ നടപടികള്‍ ലളിതമാക്കി ആഭ്യന്തര മന്ത്രാലയം

ടാക്‌സി സേവന രംഗത്ത് പങ്കാളികളാകാന്‍ കുവൈത്ത് പൗരന്മാര്‍ക്കിടയില്‍ താല്‍പര്യം വര്‍ദ്ധിക്കുന്നതായി കുവൈത്ത് ആഭ്യന്തരമന്ത്രാലയം

Published

|

Last Updated

കുവൈത്ത് സിറ്റി  | ഇലക്ട്രോണിക്ക് ആപ്പുകള്‍ വഴി യാത്രക്കാരെ കൊണ്ടുപോകുന്ന ടാക്‌സി സേവന രംഗത്ത് പങ്കാളികളാകാന്‍ കുവൈത്ത് പൗരന്മാര്‍ക്കിടയില്‍ താല്‍പര്യം വര്‍ദ്ധിക്കുന്നതായി കുവൈത്ത് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. നിലവിലെ ജോലിക്ക് പുറമേ അധിക വരുമാനം നേടാന്‍ ആഗ്രഹിക്കുന്ന സ്വദേശികള്‍ക്ക് നിശ്ചിത വ്യവസ്ഥകള്‍ പാലിച്ച് കൊണ്ട് ഈ മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നും ഇതിന്റെ ഭാഗമായി രജിസ്‌ട്രേഷന്‍ നടപടികള്‍ ലളിതമാക്കിയിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രാലയത്തിലെ ടാക്‌സി വിഭാഗം മേധാവി മേജര്‍ അഹമ്മദ് ആദില്‍ ഹമ്മാദ് വ്യക്തമാക്കി.ഈ വര്‍ഷം ജൂലൈ ഒന്നിന് പുറപ്പെടുവിച്ച മന്ത്രി തല തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ സംവിധാനം നടപ്പില്‍ വരുന്നത്.

അപേക്ഷകര്‍ ചുരുങ്ങിയത് 21 വയസ്സ് പ്രായമായവരും അനുയോജ്യമായ ഡ്രൈവിംഗ് ലൈസന്‍സുള്ളവരുമായിരിക്കണം. പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും ഇതിനായി നിര്‍ബന്ധമാക്കിയിട്ടുണ്ട്.അതോടൊപ്പം വാഹനം അപേക്ഷകന്റെ സ്വന്തം പേരിലുള്ളതായിരിക്കണമെന്നും നിര്‍ദ്ദേശത്തിലുണ്ട്. രജിസ്‌ട്രേഷന്‍ സമയത്ത് വാഹനത്തിന് മൂന്നുവര്‍ഷത്തില്‍ കൂടുതല്‍ പഴക്കം ഉണ്ടാകാന്‍ പാടില്ല. 2023 മോഡല്‍ വാഹനങ്ങള്‍ ആണ് നിലവില്‍ എറ്റവും പഴക്കമുള്ളതായി അംഗീകരിക്കുന്നത്. 20 23 മോഡല്‍ വാഹനങ്ങള്‍ക്ക് 2030 വരെ സേവനം തുടരാന്‍ കഴിയുമെന്നും വാഹനത്തിന്റെ അകവും പുറവുംവൃത്തിയുള്ളതും എയര്‍കണ്ടീഷന്‍ സൗകര്യമുള്ളതും ആയിരിക്കണം. അതോടൊപ്പം വാഹനത്തില്‍ മൂന്ന് യാത്രക്കാര്‍ക്കും ഡ്രൈവര്‍ക്ക് പുറമേ പരമാവധി 7 പേര്‍ക്കും യാത്ര ചെയ്യാന്‍ സൗകര്യം ഉണ്ടായിരിക്കണം .ഇതിനുപുറമേ വാഹനത്തിന് നിര്‍മ്മാണ വര്‍ഷം മുതല്‍ ഏഴ് വര്‍ഷം പൂര്‍ത്തിയാകുന്നതോടെ സേവനം അവസാനിപ്പിക്കണമെന്നും വ്യവസ്ഥ ചെയ്യുന്നുണ്ട് സബ് ഹാന്‍ വ്യാവസായിക മേഖലയുടെ സാങ്കേതിക പരിശോധന കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കോഡിനേഷന്‍ ആന്‍ഡ് ഫോളോ അപ്പ് വിഭാഗത്തിലാണ്‌നിലവില്‍ രജിസ്‌ട്രേഷന്‍ ചെയ്യേണ്ടത്.

അപേക്ഷകള്‍ പരിശോധിച്ച് നിബന്ധനകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കിയ ശേഷമേ അനുമതി ലഭിക്കുകയുള്ളൂ. ഇതിനോടകം നിരവധി പുരുഷന്മാര്‍ രജിസ്റ്റര്‍ ചെയ്തതായും ഏകദേശം 21 സ്ത്രീകള്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ മുന്നോട്ടുവന്നതായും മേജര്‍ ഹമ്മാദ് അറിയിച്ചു. അപേക്ഷകര്‍ക്ക് ആവശ്യമായ സഹായവും നടപടിക്രമങ്ങളില്‍ സൗകര്യവും സുതാര്യതയും ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം യാത്ര ഗതാഗത ആപ്പുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന കമ്പനികള്‍ക്കും പ്രത്യേക നിബന്ധനകള്‍ ബാധകമായിരിക്കുമെന്നും വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ ലൈസന്‍സും ട്രാഫിക് വിഭാഗത്തിന്റെ അനുമതിയും ഇതിന് നിര്‍ബന്ധമാണ്. നിയമലംഘനം നടത്തുന്ന കമ്പനികള്‍ക്കെതിരെ ശക്തമായ മുന്നറിയിപ്പ് നല്‍കിയിട്ടും ഒരു മാസത്തിനകം അവ പരിഹരിച്ചില്ലെങ്കില്‍ ബന്ധപ്പെട്ട ആപ്പ് റദ്ദാക്കാനോ തടയാനോ ട്രാഫിക് വിഭാഗത്തിന് അധികാരം ഉണ്ടായിരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി

Content Highlights: Kuwait’s Ministry of Interior simplified registration for citizens joining online taxi apps to earn extra income. Around 21 Kuwaiti women and several men have already registered under the new rules requiring a clean record and a vehicle under three years old. Apps violating licensing rules face suspension within a month.

---- facebook comment plugin here -----

Latest