Connect with us

Kerala

മണ്ണന്തല രഞ്ജിത്ത് വധക്കേസ്; മുഴുവന്‍ പ്രതികള്‍ക്കും ജീവപര്യന്തം, രണ്ട് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം

കേസിലാകെ 12 പ്രതികളായിരുന്നു ഉണ്ടായിരുന്നത്. രണ്ടാം പ്രതി നാരായണന്‍ ഒളിവിലായതിനാല്‍ വിചാരണ നേരിട്ടിരുന്നില്ല.

Published

|

Last Updated

തിരുവനന്തപുരം |  മണ്ണന്തല രഞ്ജിത്ത് വധക്കേസില്‍ മുഴുവന്‍ പ്രതികള്‍ക്കും ജീവപര്യന്തം തടവ് വിധിച്ച് കോടതി. ് തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. കൃഷ്ണകുമാര്‍, ഹരിപ്രസാദ്, അജികുമാര്‍, രഞ്ജിത്ത് കുമാര്‍, സുരേഷ്, ഫിറോസ് ഖാന്‍, വിഷ്ണു വിനോദ്, ശങ്കര്‍ സുബ്രഹ്മണ്യന്‍, ഗോഡ്ന്‍, ഗോപാലന്‍, സുരേഷ് എന്നീ പ്രതികളെയാണ് ശിക്ഷിച്ചിരിക്കുന്നത്. കേസിലാകെ 12 പ്രതികളായിരുന്നു ഉണ്ടായിരുന്നത്. രണ്ടാം പ്രതി നാരായണന്‍ ഒളിവിലായതിനാല്‍ വിചാരണ നേരിട്ടിരുന്നില്ല. കേസിലെ ഒന്നും പതിനൊന്നും പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തമാണ് കോടതി വിധിച്ചിരിക്കുന്നത്.

ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന രഞ്ജിത്തിനെ ഒരു സംഘം സിപിഎം പ്രവര്‍ത്തകര്‍ രാഷ്ട്രീയ വിരോധം മൂലം കൊലപ്പെടുത്തിയെന്നാണ് കേസ്. സിപിഎം പ്രവര്‍ത്തകനായ വിഷ്ണുവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായിരുന്നു രഞ്ജിത്ത്.2008 ഒക്ടബോര്‍ 17ന് പുലര്‍ച്ചെ 5. 45നാണ് കേസിനാസ്പദമായ സംഭവം.

മണ്ണന്തലയിലെ കോട്ടമുകളിലെ തന്റെ ബേക്കറിയില്‍ രഞ്ജിത്ത് നില്‍ക്കവെ രണ്ട് കാറിലും ബൈക്കിലുമായെത്തിയ പ്രതികള്‍ മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്. മരണം ഉറപ്പാക്കിയ ശേഷം പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു. കേസിലാകെ 41 സാക്ഷികളെ പ്രോസിക്യൂഷന്‍ വിസ്തരിച്ചു. വിചാരണാ വേളയില്‍ പ്രോസിക്യൂഷന്‍ സാക്ഷികളായിരുന്ന ചില പോലീസുകാര്‍ കൂറുമാറിയിരുന്നു.

Content Highlights: A court has pronounced the quantum of sentence in the Mannanthala Ranjith murder case. All convicted accused have been awarded life imprisonment. Additionally, two of the main convicts in the case were handed double life sentences.

---- facebook comment plugin here -----

Latest