Connect with us

Kerala

കൊല്ലത്ത് സ്കൂൾ വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം; 40ലധികം കുട്ടികൾ ആശുപത്രിയിൽ

കൊട്ടിയം ഓക്‌സ്‌ലിയം ഐ എസ് സി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്.

Published

|

Last Updated

കൊല്ലം| കൊല്ലം കൊട്ടിയത്ത് നാല്‍പ്പതിലധികം വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം. കൊട്ടിയം ഓക്‌സ്‌ലിയം ഐ എസ് സി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ഇന്ന് ഉച്ചയോടെയാണ് സംഭവം.

കുട്ടികളെ ഉടന്‍തന്നെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കി. സ്‌കൂളിന് സമീപം പ്രവര്‍ത്തിക്കുന്ന ടാര്‍ മിക്‌സിങ് പ്ലാന്റില്‍ നിന്നുള്ള പുക ശ്വസിച്ചതാണ് കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടാകാന്‍   കാരണമായതെന്നാണ് നാട്ടുകാരും രക്ഷിതാക്കളും പറയുന്നത്.

ഈ പ്ലാന്റിനെതിരെ പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് പഞ്ചായത്തില്‍ നിന്നും സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. എന്നാല്‍, അനധികൃതമായി സ്റ്റേ ഓര്‍ഡര്‍ സമ്പാദിച്ച് പ്ലാന്റ് വീണ്ടും പ്രവര്‍ത്തിപ്പിക്കാന്‍ തുടങ്ങി. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് പ്രതിഷേധം ശക്തമായിട്ടുണ്ട്.

Content Highlights: Over 40 students at Auxilium ISC School in Kottiyam, Kollam fell ill after inhaling smoke from a nearby tar mixing plant. The affected children were admitted to a private hospital for treatment. Locals are protesting as the plant resumed operations using a stay order despite a panchayat stop memo.

Latest