National
ഇഡി കേസ്: അസം ഖാന്റെ ഇടക്കാല ജാമ്യം സ്റ്റേ ചെയ്യാനാകില്ല; സുപ്രീംകോടതി
ചൊവ്വാഴ്ചയാണ് അസം ഖാന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്
ന്യൂഡല്‍ഹി|കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സമാജ്വാദി പാര്‍ട്ടി നേതാവ് മുഹമ്മദ് അസം ഖാന് ഇടക്കാല ജാമ്യം അനുവദിച്ചത് റദ്ദ് ചെയ്യാനാകില്ലെന്ന് സുപ്രീംകോടതി. അസം ഖാന് ജാമ്യം നല്‍കിയ അലഹബാദ് ഹൈക്കോടതിയുടെ തീരുമാനത്തിനെതിരെ ബുധനാഴ്ചയാണ് ഇഡി സുപ്രിംകോടതിയെ സമീപിച്ചത്.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി മോഹന എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെയാണ് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു അടിയന്തരമായി ഹരജി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടത്. വ്യാഴാഴ്ച കേസ് പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കിയെങ്കിലും ജാമ്യം റദ്ദാക്കാന്‍ വിസമ്മതിച്ചു. ‘ആകാശമൊന്നും ഇടിഞ്ഞു വീഴില്ല. അസം ഖാന് ഇടക്കാല ജാമ്യത്തില്‍ തുടരട്ടെ’ എന്നാണ് ജസ്റ്റിസ് ബാഗ്ചി അഭിപ്രായപ്പെട്ടത്.
Content Highlights: The Supreme Court has refused to cancel the interim bail granted to Samajwadi Party leader Azam Khan in a money laundering case. The court rejected the Enforcement Directorate’s urgent plea to revoke the bail, stating that he will remain on interim bail. The bench led by the Chief Justice scheduled further proceedings while declining immediate cancellation.



