Connect with us

National

ലഷ്‌കര്‍ കമാന്‍ഡര്‍ മുഹമ്മദ് ലത്വീഫ് ഭട്ടിനെ സൈന്യം വെടിവച്ചു കൊലപ്പെടുത്തി

കുല്‍ഗാം ജില്ലയിലെ സാംഗല്‍പോര മേഖലയില്‍ നടന്ന ഏറ്റുമുട്ടലിനിടെയാണ് ഭട്ടിനെ സൈന്യം വെടിവച്ചു കൊലപ്പെടുത്തിയത്.

Published

|

Last Updated

കുല്‍ഗാം | ലഷ്‌കര്‍-ഇ-ത്വയ്യിബ ഗ്രൂപ്പിന്റെ ഉന്നത കമാന്‍ഡര്‍ മുഹമ്മദ് ലത്വീഫ് ഭട്ടിനെ സൈന്യം വധിച്ചു. കുല്‍ഗാം ജില്ലയിലെ സാംഗല്‍പോര മേഖലയില്‍ നടന്ന ഏറ്റുമുട്ടലിനിടെയാണ് ഭട്ടിനെ സൈന്യം വെടിവച്ചു കൊലപ്പെടുത്തിയത്. സാംഗല്‍പോര ദേവ്‌സാര്‍ പ്രദേശത്ത് ഒളിച്ചിരുന്ന ലത്വീഫ് ഭട്ടിനോട് കീഴടങ്ങാന്‍ സൈന്യം ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ല. സൈന്യം നടത്തിയ തിരച്ചിലിനിടെയാണ് ഇയാള്‍ ഒളിച്ചിരിക്കുന്നയിടം കണ്ടെത്തിയത്.

കുല്‍ഗാമിലെ ഖ്രേവാന്‍ ചദര്‍ (അഷ്മുജി) സ്വദേശിയും 22കാരനുമായ ഭട്ടിനെ പിടികൂടുന്നവര്‍ക്ക് ജമ്മു കശ്മീര്‍ പോലീസ് 15 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. നവംബര്‍ 11-ന് കുല്‍ഗാമില്‍ സി ആര്‍ പി എഫ് ഉദ്യോഗസ്ഥര്‍ക്ക് നേരെ നടന്ന ആക്രമണത്തിന് പിന്നില്‍ ലത്തീഫ് ആണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഈ ആക്രമണത്തില്‍ മൂന്ന് ജവാന്മാര്‍ക്ക് പരുക്കേറ്റിരുന്നു.

2025-ന്റെ തുടക്കത്തില്‍ ഇയാളെ കാണാതായതിനെത്തുടര്‍ന്ന് കുടുംബാംഗങ്ങള്‍ പരാതി നല്‍കിയിരുന്നു. പാകിസ്താന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സജ്ജാദ് ഗുല്‍ എന്നയാളാണ് ലത്വീഫിനെ ലഷ്‌കര്‍-ഇ-ത്വയ്യിബ/ടി ആര്‍ എഫ് ശൃംഖലയിലേക്ക് റിക്രൂട്ട് ചെയ്തത്. ഇയാളുടെ കൂട്ടാളിയായ ഉമര്‍ നിസാര്‍ ഭട്ട്, നവംബര്‍ 16-ന് കുല്‍ഗാമിലെ ലാര്‍നു ബൈപ്പാസില്‍ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു.

Content Highlights: Security forces eliminated Lashkar-e-Taiba commander Muhammad Latheef Bhat in an encounter. The operation targeted key militant leadership in the region. Authorities confirmed the neutralization following intense firing.

 

Latest