Connect with us

Uae

ദുബൈയില്‍ പോലീസ് പട്രോളിംഗിന് സ്മാര്‍ട്ട് സെക്യൂരിറ്റി മാപ്പിംഗ്

അത്യാഹിത ഘട്ടങ്ങളിൽ ഇടപെടലുകൾക്ക് വേഗം കൂടും.

Published

|

Last Updated

ദുബൈ | ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ ഐ) ഉപയോഗിച്ചുള്ള സ്മാര്‍ട്ട് സെക്യൂരിറ്റി മാപ്പിംഗ് പ്ലാറ്റ്‌ഫോം ദുബൈ പോലീസ് അവതരിപ്പിച്ചു. വേള്‍ഡ് പോലീസ് സമ്മിറ്റിന്റെ രണ്ടാം ദിവസമാണ് ഇത് പുറത്തിറക്കിയത്. അത്യാഹിത സന്ദേശങ്ങള്‍ ലഭിക്കുമ്പോള്‍ ഏറ്റവും അടുത്തുള്ള വാഹനം കണ്ടെത്തുക മാത്രമല്ല, ഗതാഗതക്കുരുക്കും മറ്റ് തടസ്സങ്ങളും ഒഴിവാക്കി ഏറ്റവും വേഗത്തില്‍ സ്ഥലത്ത് എത്തിച്ചേരുക എന്നതാണ് പുതിയ സാങ്കേതികവിദ്യയുടെ ലക്ഷ്യം. ലൈവ് മാപ്പുകള്‍ വഴി പട്രോളിംഗ് വാഹനങ്ങളെ കൃത്യസമയത്ത് അപകടസ്ഥലങ്ങളിലേക്ക് നയിക്കാനും സുരക്ഷാ നിരീക്ഷണം കൂടുതല്‍ ശക്തമാക്കാനും ഈ സംവിധാനത്തിലൂടെ സാധിക്കും.

മാപ്പിംഗ് സംവിധാനത്തിന്റെ പ്രത്യേകതകള്‍
എസ്ട്രി എന്ന ആഗോള ജോഗ്രഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം കമ്പനിയുടെ മാപ്പിംഗ് സാങ്കേതികവിദ്യയാണ് ഈ പ്ലാറ്റ്‌ഫോമില്‍ ഉപയോഗിച്ചിരിക്കുന്നത്. തത്സമയ വിവരങ്ങള്‍ നല്‍കുന്ന ഈ സംവിധാനം വഴി അത്യാഹിത സന്ദേശങ്ങള്‍ ലഭിക്കുമ്പോള്‍ ഉദ്യോഗസ്ഥര്‍ക്ക് ഏറ്റവും വേഗത്തിലുള്ള യാത്രാമാര്‍ഗം നിര്‍ദേശിച്ചു നല്‍കാന്‍ എ ഐ സഹായിക്കും. അത്യാഹിത സന്ദേശങ്ങള്‍ ലഭിച്ച് മൂന്ന് മിനുട്ടിനുള്ളില്‍ സ്ഥലത്ത് എത്തിച്ചേരുക എന്നതാണ് ഈ സംവിധാനം ലക്ഷ്യമിടുന്നത്. ജനസാന്ദ്രത, ഗതാഗതക്കുരുക്ക്, മുന്‍കാല സംഭവങ്ങളുടെ വിവരങ്ങള്‍ എന്നിവ വിലയിരുത്തിയാണ് പട്രോളിംഗ് വാഹനങ്ങളുടെ സ്ഥാനങ്ങള്‍ നിശ്ചയിക്കുന്നത്.

ഒരു പ്രദേശത്തിന്റെ ചുമതലയുള്ള പട്രോളിംഗ് വാഹനം മറ്റൊരു അത്യാഹിത സ്ഥലത്ത് ഇടപെട്ടുകൊണ്ടിരിക്കുമ്പോള്‍ സന്ദേശം ലഭിച്ചാല്‍, സമീപത്തുള്ള മറ്റ് വാഹനങ്ങള്‍ക്ക് ആ സന്ദേശം കൃത്യമായി കൈമാറാന്‍ ഈ പ്ലാറ്റ്‌ഫോം സഹായിക്കും. മേഖലകളെ ചെറിയ വിഭാഗങ്ങളായി തിരിച്ച് തൊട്ടടുത്തുള്ള പട്രോളിംഗ് വാഹനങ്ങളുടെ സേവനം ഉറപ്പാക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. വിവിധ നിറത്തിലുള്ള സൂചകങ്ങള്‍ ഉപയോഗിച്ച് പട്രോളിംഗ് വാഹനങ്ങളുടെ ലഭ്യതയും സേവന സ്ഥിതിയും എളുപ്പത്തില്‍ മനസ്സിലാക്കാന്‍ ഓപറേറ്റര്‍മാരെ ഇത് സഹായിക്കുന്നു.

ഡ്രോണുകളുടെ സേവനവും ഈ സംവിധാനത്തില്‍
നിലവിലെ പട്രോളിംഗ് സംവിധാനത്തിന് പുറമെ ഡ്രോണുകളുടെ പ്രവര്‍ത്തനവും ഈ മാപ്പിംഗ് പ്ലാറ്റ്‌ഫോമുമായി ബന്ധിപ്പിച്ചിട്ടുണ്ട്. നിശ്ചിത പ്രദേശങ്ങളുടെ സുരക്ഷാ ചുമതലയുള്ള ഡ്രോണുകള്‍ ആകാശ നിരീക്ഷണത്തിലൂടെ പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ കരുത്തുപകരുമെന്നും അധികൃതര്‍ വ്യക്തമാക്കി. ദുബൈയില്‍ സുരക്ഷാ സംവിധാനങ്ങള്‍ കൂടുതല്‍ കുറ്റമറ്റതാക്കുന്നതിനും സേവനങ്ങള്‍ വേഗത്തിലാക്കുന്നതിനും ഈ ആധുനിക സാങ്കേതികവിദ്യ വലിയതോതില്‍ സഹായകരമാകും.

Content Highlights: Dubai Police has introduced Smart Security Mapping to modernize its patrolling operations across the emirate. The advanced system optimizes patrol routes and improves rapid emergency response using real-time data. This initiative strengthens urban safety and supports Dubai’s smart city vision.

 

---- facebook comment plugin here -----

Latest