Connect with us

International

റഷ്യന്‍ സൈനിക ചരക്കു വിമാനം സൈബീരിയയില്‍ തകര്‍ന്നുവീണു; 19 പേര്‍ മരിച്ചു

'എ എന്‍-12' വിഭാഗത്തില്‍പ്പെട്ട വിമാനമാണ് ജനവാസമില്ലാത്ത പ്രദേശത്ത് തകര്‍ന്നുവീണത്. സാങ്കേതിക തകരാറാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.

Published

|

Last Updated

മോസ്‌കോ | റഷ്യന്‍ സൈനിക ചരക്കു വിമാനം തകര്‍ന്നുവീണ് 19 പേര്‍ മരിച്ചു. തെക്കുപടിഞ്ഞാറന്‍ സൈബീരിയയിലെ കെമെറോവോ മേഖലയിലുള്ള യാഗുനോവോ ഗ്രാമത്തിന് സമീപമാണ് വിമാനം തകര്‍ന്നുവീണത്. അപകടത്തിന്റെ ദൃശ്യങ്ങള്‍ സി സി ടി വിയില്‍ പതിഞ്ഞു. വിമാനത്തിലുണ്ടായിരുന്ന 19 പേരും മരിച്ചതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. അപകടത്തിന് പിന്നാലെ സ്ഥലത്ത് തീപിടിത്തമുണ്ടായെങ്കിലും രക്ഷാപ്രവര്‍ത്തകരെത്തി അണച്ചു.

‘എ എന്‍-12’ വിഭാഗത്തില്‍പ്പെട്ട വിമാനമാണ് ജനവാസമില്ലാത്ത പ്രദേശത്ത് തകര്‍ന്നുവീണത്. സാങ്കേതിക തകരാറാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനമെന്നും, ഇക്കാര്യം അന്വേഷിച്ചുവരികയാണെന്നും പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് റഷ്യന്‍ വാര്‍ത്താ ഏജന്‍സി ‘ആര്‍ ഐ എ’ (RIA) റിപോര്‍ട്ട് ചെയ്തു.

പ്രാദേശിക ഗവര്‍ണര്‍ ഇല്യ സെറെഡ്യുക്, അപകടസ്ഥലത്തു നിന്നുള്ള ഒരു വീഡിയോ ടെലിഗ്രാമിലൂടെ പങ്കുവെച്ചു. അപകടം നടക്കുമ്പോള്‍ വിമാനം ഈ മേഖലയിലൂടെ പറക്കുകയായിരുന്നുവെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. ആര്‍ ഐ എ റിപോര്‍ട്ട് പ്രകാരം, സാങ്കേതിക തകരാറാണ് അപകടത്തിന് പ്രാഥമിക കാരണമായി പ്രതിരോധ മന്ത്രാലയം ചൂണ്ടിക്കാട്ടുന്നത്. എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തുന്നതിനായി, അന്വേഷണ ഉദ്യോഗസ്ഥര്‍ അപകടസ്ഥലവും ലഭ്യമായ തെളിവുകളും പരിശോധിക്കും.

Content Highlights: A Russian military cargo aircraft crashed in the Siberia region. At least 19 people lost their lives in the tragic aviation accident. Authorities have launched an investigation to determine the cause of the crash.

 

 

---- facebook comment plugin here -----

Latest