Connect with us

National

പഞ്ചാബിലെ ലുധിയാനയില്‍ വാന്‍ ലോറിയിലിടിച്ചു; രണ്ട് കുട്ടികളടക്കം മൂന്ന് തീര്‍ഥാടകര്‍ മരിച്ചു

25-ഓളം പേര്‍ക്ക് പരുക്കേറ്റു. മാതാ നൈന ദേവി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി മടങ്ങിയവരാണ് അപകടത്തില്‍ പെട്ടത്.

Published

|

Last Updated

ലുധിയാന | പഞ്ചാബില്‍ ലുധിയാന ജില്ലയിലെ മച്ചിവാറ മേഖലയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് കുട്ടികളടക്കം മൂന്ന് തീര്‍ഥാടകര്‍ മരിച്ചു. 25-ഓളം പേര്‍ക്ക് പരുക്കേറ്റു. തീര്‍ഥാടകരുമായി സഞ്ചരിച്ചിരുന്ന മഹീന്ദ്ര പിക്കപ്പ് വാഹനം പാവത്ത് പാലത്തിന് സമീപം നിര്‍ത്തിയിട്ടിരുന്ന ടിപ്പര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു. മാതാ നൈന ദേവി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി മടങ്ങിയവരാണ് അപകടത്തില്‍ പെട്ടത്. മച്ചിവാറ മേഖലയിലെ ഒരു കുടിയേറ്റ കോളനിയില്‍ താമസിക്കുന്നവരാണ് അപകടത്തില്‍പ്പെട്ടവരെല്ലാം എന്നാണ് പ്രാഥമിക വിവരം.

അപകടം നടന്ന ഉടന്‍ തന്നെ പ്രദേശവാസികള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. തകര്‍ന്ന വാഹനത്തില്‍ കുടുങ്ങിയ പരുക്കേറ്റ യാത്രക്കാരെ പുറത്തെടുക്കാന്‍ സഹായിക്കുകയും, മച്ചിവാറയിലെയും സമീപ പ്രദേശങ്ങളിലെയും ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്തു. പരുക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം.

അപകടത്തെക്കുറിച്ച് അറിഞ്ഞയുടന്‍ പോലീസും ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Content Highlights: A tragic road accident occurred in Ludhiana, Punjab, when a van crashed into a lorry. Three pilgrims, including two young children, died in the fatal collision. Local authorities have responded to the scene as investigations into the crash continue.

---- facebook comment plugin here -----

Latest