Connect with us

Saudi Arabia

അന്താരാഷ്ട്ര തീര്‍ഥാടകര്‍ക്കായി പുതിയ ഡിജിറ്റല്‍ ഉംറ ബുക്കിംഗ് സേവനവുമായി 'ഫ്‌ലൈനാസ്'

വിമാന ടിക്കറ്റുകള്‍, മക്കയിലെ ഹോട്ടല്‍ താമസ സൗകര്യം, ഉംറ വിസ, പ്രാദേശിക ഗതാഗത സൗകര്യങ്ങള്‍, സ്വീകരണ സേവനങ്ങള്‍ എന്നിവ ഒരൊറ്റ പാക്കേജായി ബുക്ക് ചെയ്യാന്‍ സാധിക്കും

Published

|

Last Updated

ദമാം /മക്ക |  അന്താരാഷ്ട്ര തീര്‍ഥാടകരുടെ ഉംറ യാത്രാ ആസൂത്രണം കൂടുതല്‍ ലളിതവും സുഗമവുമാക്കുന്നതിനായി സഊദി ദേശീയ വിമാനക്കമ്പനിയായ ഫ്‌ലൈനാസ് പുതിയ സംയോജിത ഡിജിറ്റല്‍ ഉംറ ബുക്കിംഗ് സേവനം ആരംഭിച്ചു. എയര്‍ലൈനിന്റെ ഔദ്യോഗിക ഹോളിഡേ, തീര്‍ഥാടന പോര്‍ട്ടലായ ‘നാസ് ഹോളിഡേയ്സ്’ വഴി ലഭ്യമാകുന്ന ഈ പ്ലാറ്റ്ഫോമിലൂടെ വിമാന ടിക്കറ്റുകള്‍, മക്കയിലെ ഹോട്ടല്‍ താമസ സൗകര്യം, ഉംറ വിസ, പ്രാദേശിക ഗതാഗത സൗകര്യങ്ങള്‍, സ്വീകരണ സേവനങ്ങള്‍ എന്നിവ ഒരൊറ്റ പാക്കേജായി ബുക്ക് ചെയ്യാന്‍ സാധിക്കും.

പ്രാരംഭ ഘട്ടത്തില്‍ 12 രാജ്യങ്ങളിലെ തീര്‍ഥാടകര്‍ക്കാണ് ഈ സേവനം ലഭ്യമാക്കിയിട്ടുള്ളതെന്നും, വരും മാസങ്ങളില്‍ കൂടുതല്‍ അന്താരാഷ്ട്ര വിപണികളിലേക്ക് ഇത് ഘട്ടംഘട്ടമായി വ്യാപിപ്പിക്കുമെന്നും ഫ്‌ലൈനാസ് അറിയിച്ചു. അധിക ചെലവുകളില്ലാതെ സുതാര്യവും മത്സരാധിഷ്ഠിതവുമായ നിരക്കില്‍ തീര്‍ഥാടകര്‍ക്ക് ഇഷ്ടാനുസരണം പാക്കേജുകള്‍ തിരഞ്ഞെടുക്കാന്‍ ഈ സംവിധാനം വഴി ലഭ്യമാകും

നാസ് എയര്‍ലൈന്‍സിന്റെ പോര്‍ട്ടലില്‍ (നാസ് ഹോളിഡേയ്സ്) പ്രവേശിച്ച് പുറപ്പെടുന്ന നഗരവും യാത്രാ തീയതികളും നല്‍കുമ്പോള്‍ തന്നെ ലഭ്യമായ ഏറ്റവും മികച്ച വിമാന-ഹോട്ടല്‍ പാക്കേജുകള്‍ സിസ്റ്റം നിര്‍ദ്ദേശിക്കും. തുടര്‍ന്ന് യാത്രക്കാര്‍ക്ക് തങ്ങളുടെ സമയത്തിന് അനുയോജ്യമായ വിമാനങ്ങളും, ഹറമിന് സമീപമുള്ള സ്ഥലം, നിരക്കുകള്‍, ഹോട്ടല്‍ നിലവാരം എന്നിവ അടിസ്ഥാനമാക്കി മക്കയിലെ ഇഷ്ടമുള്ള ഹോട്ടലും മുറിയും ഭക്ഷണ ക്രമീകരണങ്ങളും തിരഞ്ഞെടുക്കാവുന്നതാണ്.

ഹോട്ടല്‍ തിരഞ്ഞെടുപ്പിന് ശേഷം വിസ നിബന്ധനകള്‍ അംഗീകരിച്ച് അപേക്ഷാ ഫോം പൂരിപ്പിക്കുകയും പാസ്പോര്‍ട്ടിന്റെ കളര്‍ പകര്‍പ്പും പാസ്പോര്‍ട്ട് വലുപ്പത്തിലുള്ള കളര്‍ ഫോട്ടോയും അപ്ലോഡ് ചെയ്യുകയും വേണം. ഇഷ്ടമുള്ള സീറ്റ്, അധിക ലഗേജ് സൗകര്യം തുടങ്ങിയ അധിക സേവനങ്ങള്‍ ആവശ്യാനുസരണം ഉള്‍പ്പെടുത്തിയ ശേഷം സുരക്ഷിതമായ സംവിധാനം വഴി പണമടയ്ക്കല്‍ പൂര്‍ത്തിയാക്കാം.

പണമടയ്ക്കല്‍ വിജയകരമായി പൂര്‍ത്തിയായാല്‍ ഉംറ വിസ അപേക്ഷ തുടര്‍നടപടികള്‍ക്കായി സമര്‍പ്പിക്കപ്പെടുകയും, ബന്ധപ്പെട്ട ഔദ്യോഗിക അധികാരികളുടെ അംഗീകാരം ലഭിച്ചാലുടന്‍ വിസ വിവരങ്ങള്‍ ഇമെയില്‍ വഴി യാത്രക്കാരന് കൈമാറുകയും ചെയ്യും. ബുക്കിംഗ് ആരംഭിക്കുന്നത് മുതല്‍ മടക്കയാത്ര പൂര്‍ത്തിയാകുന്നത് വരെ വിശ്വസ്തവും മികച്ച ഉപഭോക്തൃ സേവനവും ഫ്‌ലൈനാസ് ഉറപ്പുനല്‍കുന്നത്. തീര്‍ഥാടകരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനും ഇരുഹറമുകളിലേക്കുമുള്ള യാത്ര എളുപ്പമാക്കുന്നതിനുമുള്ള സഊദി വിഷന്‍ 2030 ലക്ഷ്യങ്ങള്‍ക്ക് ഈ ഡിജിറ്റല്‍ വിപുലീകരണം കരുത്തുപകരുന്നു. വിമാനത്താവള ഗതാഗതം, ട്രാവല്‍ ഇന്‍ഷുറന്‍സ് തുടങ്ങിയ അധിക സേവനങ്ങള്‍ തിരഞ്ഞെടുത്ത് തങ്ങളുടെ യാത്രാ പരിപാടികള്‍ ഇഷ്ടാനുസരണം ക്രമീകരിക്കാനും ഈ പ്ലാറ്റ്ഫോം വഴി തീര്‍ഥാടകര്‍ക്ക് സാധിക്കും.

Content Highlights: Saudi airline flynas has launched an integrated digital Umrah booking service for international pilgrims through its nas Holidays portal. Initially available across 12 countries, the platform combines flights, Makkah hotels, visas, and local transport into one package. This aligns with Saudi Vision 2030.

 

---- facebook comment plugin here -----

Latest