Connect with us

Kerala

ആതിരപ്പിള്ളിയില്‍ വീട്ടമ്മക്ക് നേരെ കാട്ടാന ആക്രമണം; സംഭവം ഭര്‍ത്താവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ

ബൈക്കില്‍ നിന്നിറങ്ങി റോഡില്‍ നില്‍ക്കുന്നതിനിടെ ആന തുമ്പിക്കൈ കൊണ്ട് റിന്‍സിയെ അടിക്കുകയായിരുന്നു

Published

|

Last Updated

തൃശൂര്‍ |  അതിരപ്പിള്ളിയില്‍ വീട്ടമ്മക്ക് നേരെ കാട്ടാനയുടെ ആക്രമണം. അതിരപ്പിള്ളി പ്ലാന്റേഷന്‍ മൂന്നാം ബ്ലോക്ക് ക്വാര്‍ട്ടേഴ്സിലെ റിന്‍സി(34) യെയാണ് കാട്ടാന ആക്രമിച്ചത്. ചൊവ്വാഴ്ച വൈകിട്ട് ആറുമണിയോടെ കൊരട്ടിയിലെ ലത്തീന്‍ ചര്‍ച്ചില്‍ പോയി മടങ്ങുന്നതിനിടെ വെറ്റിലപ്പാറ പാലത്തിന് സമീപത്തുവെച്ചാണ് സംഭവം.

ഭര്‍ത്താവിന്റെ ബൈക്കില്‍ വീട്ടിലേക്ക് പോകുന്നതിനിടെ വഴിയില്‍ കാട്ടാനയെ കണ്ടതോടെ ബൈക്ക് നിര്‍ത്തി. തുടര്‍ന്ന് ബൈക്കില്‍ നിന്നിറങ്ങി റോഡില്‍ നില്‍ക്കുന്നതിനിടെ ആന തുമ്പിക്കൈ കൊണ്ട് റിന്‍സിയെ അടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ റിന്‍സിയുടെ ഇടതുകൈയ്ക്കും മൂക്കിനും പരുക്കേറ്റു. തുടര്‍ന്ന് ഇവരെ ചാലക്കുടി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്ലാന്റേഷന്‍ കോര്‍പ്പറേഷനിലെ തൊഴിലാളിയാണ് റിന്‍സി

Content Highlights: A 34-year-old woman named Rincy suffered injuries after a wild elephant attacked her in Athirappilly, Thrissur. The incident happened near Vettilappara bridge on Tuesday evening while she was returning home on a bike with her husband. She was admitted to Chalakudy Government Hospital for treatment.

---- facebook comment plugin here -----

Latest