Connect with us

Kerala

ചാല സ്വര്‍ണ്ണക്കവര്‍ച്ചാ കേസില്‍ മുഴുവന്‍ സ്വര്‍ണ്ണവും കണ്ടെത്തി; 4.2 പവന്‍ കണ്ടെത്തിയത് മിഠായിക്കവറില്‍

പൂജപ്പുര മുടവന്‍മുകളില്‍ ഉള്ള വീടിന്റെ പിന്‍വശത്തായാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്

Published

|

Last Updated

തിരുവനന്തപുരം |  ചാല സ്വര്‍ണ കവര്‍ച്ച കേസിലെ മുഴുവന്‍ സ്വര്‍ണവും കണ്ടെത്തി പോലീസ്. മുഖ്യപ്രതി വിനോദ് ആന്റണി സുഹൃത്തിന്റെ വീടിന്റെ പിന്നിലെ സ്ഥലത്ത് മിഠായി കവറില്‍ ഒളിപ്പിച്ച സ്വര്‍ണമാണ് ഇപ്പോള്‍ കണ്ടെത്തിയത്. മുക്കാല്‍ മണിക്കൂറോളം നടത്തിയ തിരച്ചിലിലാണ് 4.2 പവന്‍ സ്വര്‍ണം കണ്ടെത്തിയത്.

പൂജപ്പുര മുടവന്‍മുകളില്‍ ഉള്ള വീടിന്റെ പിന്‍വശത്തായാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. ഒളിവില്‍ പോകുന്നതിന്ന് മുമ്പ് 2 സ്ഥലത്തായി സ്വര്‍ണം ഒളിപ്പിച്ചിരുന്നു. ഇന്നലെ വെള്ളായണിയില്‍ നിന്നു സ്വര്‍ണം കണ്ടെത്തിയിരുന്നു. ഇതോടുകൂടി കവര്‍ന്ന മുഴുവന്‍ സ്വര്‍ണവും കണ്ടെടുത്തെന്ന് പോലീസ് അറിയിച്ചു.കവര്‍ന്ന 700 ഗ്രാം സ്വര്‍ണമാണ് കഴിഞ്ഞ ദിവസം വെള്ളായണയില്‍ നിന്നു കണ്ടെത്തിയത്. വെള്ളായണിയില്‍ ഒഴിഞ്ഞ പറമ്പില്‍ കുഴിച്ചിട്ട നിലയിലാണ് സ്വര്‍ണം കണ്ടെത്തിയത്.ബിസിനസ് പകയാണെന്ന് സ്വര്‍ണക്കവര്‍ച്ചക്ക് പിന്നിലെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

Content Highlights: Kerala Police have recovered the remaining 4.2 sovereigns of stolen gold in the Chala robbery case from Poojappura. Following an earlier recovery of 700 grams in Vellayani, the entire loot has now been retrieved. Police confirmed that business rivalry was the motive behind the heist.

---- facebook comment plugin here -----

Latest