Connect with us

International

രാജ്യത്തെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ഡ്രോണ്‍ ആക്രമണങ്ങളെ നേരിടുന്നു: കുവൈത്ത്

ആക്രമണങ്ങള്‍ എവിടെ നിന്നാണ് ഉണ്ടായതെന്ന കാര്യം ഗള്‍ഫ് രാജ്യം ഇതുവരെ പുറത്തുവിട്ടിട്ടില്ല.

Published

|

Last Updated

കുവൈത്ത് സിറ്റി | രാജ്യത്തെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ഡ്രോണ്‍ ആക്രമണങ്ങളെ നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് കുവൈത്ത്. രാജ്യത്ത് കേട്ട സ്‌ഫോടന ശബ്ദങ്ങള്‍ പ്രതിരോധ സംവിധാനങ്ങള്‍ പ്രവര്‍ത്തിച്ചതു മൂലമുണ്ടായതാണെന്നും അധികൃതര്‍ വെളിപ്പെടുത്തി. എന്നാല്‍, ആക്രമണങ്ങള്‍ എവിടെ നിന്നാണ് ഉണ്ടായതെന്ന കാര്യം ഗള്‍ഫ് രാജ്യം ഇതുവരെ പുറത്തുവിട്ടിട്ടില്ല.

അതിനിടെ, തുടര്‍ച്ചയായി രണ്ട് തവണ അപകട മുന്നറിയിപ്പുകള്‍ നല്‍കിയ ബഹ്റൈന്‍, ഇറാന്‍ ക്രിമിനല്‍ ആക്രമണങ്ങള്‍ നടത്തിയതായി ആരോപിച്ചു. പൗരന്മാരോട് പരിഭ്രാന്തരാകരുതെന്നും ശാന്തരായിരിക്കാനും നിര്‍ദേശിച്ചു.

ബഹ്റൈനിലെ യു എസ് താവളത്തിന് നേരെ ഇറാന്‍ നേരത്തെ നടത്തിയ ആക്രമണത്തിന് മറുപടിയായി, ഹോര്‍മുസ് കടലിടുക്കിലെ ഖെഷ്ം ദ്വീപിലുള്ള മിസൈല്‍ വിക്ഷേപണ കേന്ദ്രം ആക്രമിച്ചതായി വിവരമുണ്ട്.

സഊദി അറേബ്യയുടെ കിഴക്ക്-പടിഞ്ഞാറ് എണ്ണ പൈപ്പ്ലൈനിലെ പമ്പിംഗ് സ്റ്റേഷനുകള്‍ക്ക് നേരെ ഡ്രോണ്‍ ആക്രമണം നടത്തിയതായി യെമനിലെ ഹൂതികള്‍ അവകാശപ്പെട്ടു. അതേസമയം, റിയാദിന് സമീപം ഒരു ഡ്രോണ്‍ തടഞ്ഞതായി സഊദി അധികൃതരും അറിയിച്ചു.

Content Highlights:Kuwait’s armed forces announced that the country’s air defense systems are actively countering hostile drone attacks. The General Staff of the Army confirmed the ongoing interception operations through an official statement. Authorities have heightened security preparedness across the Gulf nation.

 

---- facebook comment plugin here -----

Latest