Uae
ട്രാഫിക് നിയമ ലംഘനം: ദുബൈയില്‍ 35,928 ഇ-സ്കൂട്ടറുകളും സൈക്കിളുകളും പിടിച്ചെടുത്തു
സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി ആര് ടി എയും ദുബൈ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് നടപടി.
ദുബൈ | ദുബൈയില്‍ ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചും അശ്രദ്ധമായും സര്‍വീസ് നടത്തിയ 35,928 ഇ-സ്കൂട്ടറുകളും സൈക്കിളുകളും ഇ-ബൈക്കുകളും അധികൃതര്‍ പിടിച്ചെടുത്തു. സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി ആര് ടി എയും ദുബൈ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് നടപടി. സൈക്ലിംഗ് ട്രാക്കുകള്‍, പ്രധാന റോഡുകള്‍, വ്യക്തിഗത യാത്രാ മേഖലകള്‍ എന്നിവ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജോയിന്റ് പേഴ്സണല്‍ മൊബിലിറ്റി മോണിറ്ററിംഗ് യൂണിറ്റാണ് പരിശോധനക്ക് നേതൃത്വം നല്‍കിയത്.
അനുമതിയില്ലാത്ത ഇലക്ട്രിക് സൈക്കിളുകളും മോട്ടോര്‍ സൈക്കിളുകളും ഉപയോഗിക്കുക, നിശ്ചിത ട്രാക്കുകള്‍ക്ക് പുറത്ത് വാഹനം ഓടിക്കുക, വേഗപരിധി ലംഘിക്കുക, എതിര്‍ദിശയില്‍ സഞ്ചരിക്കുക, ഇ-സ്കൂട്ടറില്‍ മറ്റൊരാളെ കൂടി കയറ്റി യാത്ര ചെയ്യുക തുടങ്ങിയ വിവിധ നിയമലംഘനങ്ങളാണ് പ്രധാനമായും കണ്ടെത്തിയത്.
നിയമലംഘനങ്ങള്‍ കണ്ടെത്തിയ വാഹനങ്ങള്‍ പിടിച്ചെടുക്കുകയും പിഴ ഈടാക്കുകയും ചെയ്തിട്ടുണ്ട്. നഗരത്തിലെ ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി കര്‍ശന പരിശോധനകള്‍ തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
Content Highlights: Dubai authorities seized 35,928 e-scooters and bicycles for violating traffic rules. The strict crackdown aims to ensure pedestrian safety and regulate micro-mobility across the emirate. Riders face heavy fines and confiscation for ignoring designated lanes and safety gear mandates.

