Connect with us

Uae

ദുബൈയുടെ പുതുവത്സരാഘോഷം ആകര്‍ഷകമാക്കാന്‍ ഇമാര്‍

ലോകപ്രശസ്തമായ സര്‍ക്കസ് ഡു സോലേ കലാകാരന്മാരുടെ ലൈവ് പ്രകടനങ്ങളും ബുര്‍ജ് ഖലീഫയിലെ വെടിക്കെട്ടിനൊപ്പം ഇത്തവണത്തെ പുതുവത്സരാഘോഷത്തിന്റെ ഭാഗമാക്കും.

Published

|

Last Updated

ദുബൈ | വരാനിരിക്കുന്ന പുതുവത്സരാഘോഷം കൂടുതല്‍ ആകര്‍ഷകമാക്കാന്‍ പുതിയ പദ്ധതികളുമായി ഇമാറും രംഗത്ത്. ലോകപ്രശസ്തമായ സര്‍ക്കസ് ഡു സോലേ കലാകാരന്മാരുടെ ലൈവ് പ്രകടനങ്ങളും ബുര്‍ജ് ഖലീഫയിലെ വെടിക്കെട്ടിനൊപ്പം ഇത്തവണത്തെ പുതുവത്സരാഘോഷത്തിന്റെ ഭാഗമാക്കും. ചരിത്രത്തില്‍ ആദ്യമായാണ് ലോകോത്തര നിലവാരത്തിലുള്ള ഈ വിനോദ ബ്രാന്‍ഡ് ഡൗണ്‍ടൗണ്‍ ദുബൈയിലെ പുതുവത്സരാഘോഷവുമായി സഹകരിക്കുന്നത്.

വെടിക്കെട്ടിനൊപ്പം പ്രത്യേകമായി കൂട്ടിച്ചേര്‍ത്ത പരിപാടിയെന്നതിലുപരി, ഡൗണ്‍ടൗണ്‍ ദുബൈയുടെ പശ്ചാത്തലത്തില്‍ ഒറ്റയടിക്ക് ആസ്വദിക്കാന്‍ കഴിയുന്ന വലിയൊരു ലൈവ് പ്രൊഡക്ഷനായാണ് ഇത്തവണത്തെ ആഘോഷം വിഭാവനം ചെയ്തിരിക്കുന്നത്. ബുര്‍ജ് ഖലീഫ, ദുബൈ ഫൗണ്ടന്‍, നഗരത്തിലെ മറ്റ് കെട്ടിടങ്ങള്‍ എന്നിവ പശ്ചാത്തലമാക്കിയാണ് കലാകാരന്മാരുടെ പ്രകടനങ്ങള്‍ അരങ്ങേറുക. ലോകമെമ്പാടുമുള്ള സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഡൗണ്‍ടൗണ്‍ ദുബൈയിലെ കൗണ്ട്ഡൗണ്‍ അനുഭവം കൂടുതല്‍ മികച്ചതാക്കാന്‍ നൂതന സാങ്കേതികവിദ്യകളും ഇത്തവണ ഉപയോഗപ്പെടുത്തുന്നുണ്ട്.

ആഘോഷങ്ങള്‍ കൂടുതല്‍ ആസ്വദിക്കുന്നതിനായി ബുര്‍ജ് പാര്‍ക്കില്‍ പ്രത്യേക പ്രീമിയം ടിക്കറ്റ് സംവിധാനം ഏര്‍പ്പെടുത്തും. ടിക്കറ്റ് നിരക്കുകള്‍, ബുക്കിംഗ് വിവരങ്ങള്‍, വില്‍പന ആരംഭിക്കുന്ന തീയതി എന്നിവ ഉടന്‍ തന്നെ ഇമാറിന്റെ ഔദ്യോഗിക ചാനലുകള്‍ വഴി പ്രഖ്യാപിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Content Highlights: Emaar is planning spectacular and attractive attractions for Dubai’s upcoming New Year celebrations. The grand preparations aim to mesmerize residents and global visitors alike. Exceptional light and entertainment shows will highlight the festivities.

 

---- facebook comment plugin here -----

Latest