Connect with us

Business

TODAYS GOLD RATE|സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; ഒറ്റയടിക്ക് 2040 രൂപ കുറഞ്ഞു

ഗ്രാമിന് ആനുപാതികമായി 255 രൂപയാണ് കുറഞ്ഞത്. 12,215 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

Published

|

Last Updated

കൊച്ചി|സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ഇന്ന് പവന് ഒറ്റയടിക്ക് 2040 രൂപ കുറഞ്ഞു. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 97,720 രൂപയായി. ഗ്രാമിന് ആനുപാതികമായി 255 രൂപയാണ് കുറഞ്ഞത്. 12,215 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില(Today’s Gold Rate).

18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും കുറഞ്ഞിട്ടുണ്ട്. ഗ്രാമിന് 205 രൂപയാണ് കുറഞ്ഞത്. ഗ്രാമിന്റെ വില 10,000 രൂപയായും പവന് 80,000 രൂപയായും കുറഞ്ഞു. ഇന്നലെയാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം രൂപയില്‍ താഴെയെത്തിയത്.

ആഗോള വിപണിയില്‍ സ്വര്‍ണവിലയില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തിയത്. യുഎസ് ഡോളര്‍ ശക്തിയാര്‍ജിച്ചതും അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് ഉയര്‍ത്തിയേക്കുമെന്ന സൂചനകളും സ്വര്‍ണത്തിന് തിരിച്ചടിയായി. ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലാണ് സ്വര്‍ണം വ്യാപാരം നടത്തുന്നത്.

ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

ശ്രദ്ധിക്കുക: സംസ്ഥാനത്ത് today gold rate വൻ തോതിൽ ഇടിഞ്ഞ് ഒരു വർഷത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് എത്തിയ സാഹചര്യത്തിൽ, വിപണിയിലെ ചാഞ്ചാട്ടങ്ങൾ കൃത്യമായി നിരീക്ഷിക്കേണ്ടത് അനിവാര്യമാണ്. ആഗോള വിപണിയിലെ മാറ്റങ്ങളും യുഎസ് ഡോളറിന്റെ മുന്നേറ്റവും കണക്കിലെടുത്ത് കൃത്യമായ gold price analysis നടത്തിയതിന് ശേഷം മാത്രം സാമ്പത്തിക തീരുമാനങ്ങൾ എടുക്കുക. അടിയന്തര സാമ്പത്തിക പ്രതിസന്ധികൾ നേരിടുമ്പോൾ അവസാന ആശ്രയമായി മാത്രം gold loan തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കേണ്ടതാണ്. പലിശ നിരക്കുകളും തിരിച്ചടവ് വ്യവസ്ഥകളും കൃത്യമായി വിലയിരുത്തിയ ശേഷം മാത്രം loan against gold സേവനങ്ങൾക്കായി gold loan apply ചെയ്യുക. ഇന്നത്തെ gold price today നിരക്കുകളിലെ ഇടിവ് താൽക്കാലികമാണോ എന്ന് വിപണി വിദഗ്ധരുടെ അഭിപ്രായങ്ങൾ കൂടി പരിഗണിച്ച് gold rate വിശകലനം ചെയ്യുന്നത് ഉചിതമായിരിക്കും.

Content Highlights:Kerala gold prices plunged by Rs 2,040 per pavan today, reaching Rs 97,720 and Rs 12,215 per gram. 18-carat gold also dropped to Rs 10,000 per gram. A stronger US dollar and potential Federal Reserve rate hikes pushed global gold prices to a one-year low.

Latest