Connect with us

International

കുവൈത്തിൽ ഭൂചലനം; റിക്ടർ സ്കെയലിൽ 4.1 തീവ്രത രേഖപ്പെടുത്തി

കുവൈത്ത് സമയം ഇന്ന് പുലർച്ചെ 3. 53 ന് ആണ് ഭൂചലനം അനുഭവപ്പെട്ടത്.

Published

|

Last Updated

കുവൈത്ത് സിറ്റി|കുവൈത്തിന്റെ തെക്കുപടിഞ്ഞാറൻ മേഖലയായ അൽ മനാഖിശീല്‍ ഭൂചലനം. റിട്ടര്‍ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ച് “ദേശീയ ഭൂകമ്പ നിരീക്ഷണ ശൃംഖല” അറിയിച്ചു. കുവൈത്ത് സമയം ഇന്ന് പുലർച്ചെ 3. 53 ന് ആണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂമിയുടെ ഉപരിതല ത്തിൽ നിന്ന് 11 കിലോമീറ്റർ ആഴത്തിൽ ആയിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്നും അധികൃതർ വ്യക്തമാക്കി.കുവൈത്തിലെ ഭൂകമ്പ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനായി സ്ഥാപിച്ചിട്ടുള്ള കേന്ദ്രങ്ങൾ മുഖേനയാണ് ഇത്തരം ഭൂചലനങ്ങൾ രേഖപ്പെടുത്തുന്നത്. കുവൈത്തിന്റെ തെക്കുപടിഞ്ഞാറൻ ഭാഗത്തുള്ള മനാഖിഷ് മേഖലയിൽ നേരത്തെയും ഇത്തരത്തിലുള്ള ഭൂചലനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

2026 മെയ് അഞ്ചിന് ഇതേ മേഖലയിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ച് അറിയിച്ചിരുന്നു. പുതിയ ഭൂചലനത്തെ തുടർന്ന് ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടുണ്ടോ എന്നതിനെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Content Highlights: A 4.1 magnitude earthquake struck the Al Manaqish area in southwestern Kuwait early today at a depth of 11 kilometers. The tremor was recorded by the Kuwait National Seismic Network, which previously logged a 4.4 magnitude quake there in May. Authorities have not reported any casualties or damage yet.

Latest