Kerala
ജയിലില്‍ നിന്നും പുറത്തിറങ്ങിയ പ്രതി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍
കഴിഞ്ഞ മാസം 20-ന് അടിപിടിക്കേസുമായി ബന്ധപ്പെട്ട് മനോജ് കുമാറിനെയും സുഹൃത്തുക്കളെയും കണ്ണപുരം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
കണ്ണൂര്‍ | റിമാന്‍ഡ് കാലാവധി കഴിഞ്ഞ് ജയിലില്‍ നിന്നും പുറത്തിറങ്ങിയ അടിപിടിക്കേസിലെ പ്രതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കെ കണ്ണപുരം പാലത്തിന് സമീപം താമസിക്കുന്ന മനോജ് കുമാറി(51)നെയാണ് വാടക മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ മാസം 20-ന് അടിപിടിക്കേസുമായി ബന്ധപ്പെട്ട് മനോജ് കുമാറിനെയും സുഹൃത്തുക്കളെയും കണ്ണപുരം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
റിമാന്‍ഡിലായിരുന്ന ഇയാള്‍ കഴിഞ്ഞ ദിവസമാണ് ജയിലില്‍ നിന്നും പുറത്തിറങ്ങിയത്. എന്നാല്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്നും സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നുമാണ് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ആവശ്യം.ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ കണ്ണപുരം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു
Content Highlights: A 51-year-old man recently released from remand in an assault case was found dead under mysterious circumstances in Kannur. Relatives suspect foul play and demand a thorough probe. Kannapuram police registered an unnatural death case and shifted the body to Pariyaram Medical College.



