Connect with us

National

വനിതാ എസ് ഐ ക്വാര്‍ട്ടേഴ്‌സിനുള്ളില്‍ മരിച്ച നിലയില്‍

രശ്മിയെ ഫോണില്‍ ബന്ധപ്പെടാന്‍ സാധിക്കാത്തതിനെത്തുടര്‍ന്ന് പിതാവ് സഹപ്രവര്‍ത്തകരെ വിവരം അറിയിക്കുകയുമായിരുന്നു

Published

|

Last Updated

നോയിഡ |  യുപിയിലെ ഗ്രേറ്റര്‍ നോയിഡയില്‍ 27കാരിയായ വനിതാ സബ് ഇന്‍സ്‌പെക്ടറെ സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ജാര്‍ച്ച പോലീസ് സ്റ്റേഷനിലെ എസ്ഐ രശ്മി ഗൗതമാണ് മരിച്ചത്. ഉത്തര്‍പ്രദേശ് പൊലീസിലെ 2023 ബാച്ച് ഉദ്യോഗസ്ഥയാണ്

ചൊവ്വാഴ്ച രാവിലെ രശ്മിയെ ഫോണില്‍ ബന്ധപ്പെടാന്‍ സാധിക്കാത്തതിനെത്തുടര്‍ന്ന് പിതാവ് സഹപ്രവര്‍ത്തകരെ വിവരം അറിയിക്കുകയുമായിരുന്നു. സഹപ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷന്‍ വളപ്പിലെ ക്വാര്‍ട്ടേഴ്‌സിലെത്തി പരിശോധന നടത്തിയപ്പോഴാണ് രശ്മിയെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഹൃദയാഘാതമാണ് മരണകാരണമെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു. യുവതിയുടെ ശരീരത്തില്‍ മറ്റ് പരുക്കുകളുടെ പാടുകള്‍ ഒന്നും കണ്ടെത്താനായിട്ടില്ല. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ യഥാര്‍ഥ മരണകാരണം വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.

Content Highlights: A 27-year-old woman Sub-Inspector, Rashmi Gautam, was found dead inside her official quarters in Greater Noida, Uttar Pradesh. Colleagues broke in after her father could not reach her by phone. Police found no injury marks and suspect cardiac arrest, pending the post-mortem report.

Latest