Connect with us

Kerala

എല്‍ പി എസ് ടി സമരം തുടരും; നുകൂല തീരുമാനം ഉണ്ടായാല്‍ നിരാഹാരം അവസാനിപ്പിക്കൂം - എസ് വളര്‍മതി

ഇപ്പോള്‍ സമരം വിജയികുമെന്ന് പതീക്ഷയുണ്ടെന്നും എസ് വളര്‍മതി പറഞ്ഞു.

Published

|

Last Updated

തിരുവനന്തപുരം| സെക്രട്ടറിയേറ്റിന് മുന്നില്‍ എല്‍ പി എസ് ടി സമരം തുടരുമെന്ന് സമര സമിതി നേതാവ് എസ് വളര്‍മതി. അനുകൂല തീരുമാനം ഉണ്ടായാല്‍ മാത്രമേ നിരാഹാര സമരം അവസാനിപ്പിക്കൂവെന്നും അടുത്ത ബുധനാഴ്ച വീണ്ടും ചര്‍ച്ച നടത്താമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഉറപ്പുനല്‍കിയെന്നും വളര്‍മതി പറഞ്ഞു. ഇപ്പോള്‍ സമരം വിജയികുമെന്ന് പതീക്ഷയുണ്ടെന്നും എസ് വളര്‍മതി പറഞ്ഞു.

അനുപാതം കുറയ്ക്കാന്‍ കഴിയില്ലെങ്കില്‍ റിട്ടയര്‍മെന്റ് വേക്കന്‍സി നല്‍കണമെന്ന ആവശ്യവും ഇവര്‍ ഉന്നയിക്കുന്നുണ്ട്. റിട്ടയര്‍മെന്റ് വേക്കന്‍സി റാങ്ക് ഹോള്‍ഡര്‍മാര്‍ക്ക് നല്‍കണം. ഡിവിഷന്‍ ഫാള്‍ മൂലം പുറത്താക്കുന്ന അധ്യാപകരെ സര്‍ക്കാര്‍ സംരക്ഷിക്കണം – എന്നതെല്ലാമാണ് ആവശ്യം.അതേസമയം, വിദ്യാര്‍ഥി-അധ്യാപക അനുപാതം കുറയ്ക്കണമെന്ന ആവശ്യത്തില്‍ കൂടുതല്‍ ചര്‍ച്ച വേണമെന്ന നിലപാടിലാണ് സര്‍ക്കാര്‍.

Content Highlights: LPST rank holders continue their hunger strike outside the Kerala Secretariat, led by S Valarmathi. Protestors demand retirement vacancies and protection for teachers affected by division fall. The Education Minister promised further discussions next Wednesday regarding the teacher-student ratio.

Latest